മലയാളി റോമിൽ അന്തരിച്ചു; മരണം നാട്ടിൽ നിന്നെത്തി ഒരാഴ്ചയ്ക്ക് ശേഷം
Mail This Article
×
റോം∙ മലയാളി ഹൃദയാഘാതത്തെ തുടർന്ന് റോമിൽ അന്തരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശിയായ റോബർട്ട് കെന്നഡി (43) ആണ് അന്തരിച്ചത്.
ഒരാഴ്ച മുൻപാണ് നാട്ടിൽ നിന്ന് പതിനൊന്നും പതിമൂന്നും വയസുള്ള മക്കൾക്കൊപ്പം റോമിൽ എത്തിയത്. ഹോട്ടലിലെ ജോലിയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ റോബർട്ടിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സംസ്കാരം നാളെ (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് പ്രാദേശിക സമയം 2.30ന് റോമിലെ ലത്തീൻ കത്തോലിക്കാ പള്ളിയായ സൻ ജോവാനി ബറ്റിസ്താ ബസിലിക്കയിൽ നടക്കും.
English Summary:
Malayali Died in Rome, Italy
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.