ജർമനിയിൽ അരലക്ഷത്തിൽ അധികം ആളുകൾ ഭവന രഹിതർ
Mail This Article
ബർലിൻ ∙ യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജർമനിയിൽ അര ലക്ഷത്തിൽ അധികം ആളുകൾ ഇപ്പോഴും ഭവന രഹിതരെന്ന് ഫെഡറൽ മന്ത്രാലയം. കഴിഞ്ഞ ബുധനാഴ്ച സമർപ്പിച്ച ഏറ്റവും പുതിയ കണക്കുകളിലാണ് ഇത് സൂചിപ്പിച്ചിരിക്കുന്നത്. 439,000 പരം ആളുകളെ അടിയന്തര ഭവന സംവിധാനത്തിൽ മാറ്റി പാർപ്പിച്ചുട്ടിട്ടുണ്ട് 60,000 പരം ആളുകൾ ചില സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഭവനങ്ങളിൽ തുടരുകയാണ്.
എന്നാൽ പതിനായിരങ്ങൾ ഇപ്പോഴും തെരുവുകളിൽ പാർക്കുന്നതായാണ് കണക്കുകൾ. ജർമനിയിൽ അര ലക്ഷത്തിൽ അധികം ആളുകൾ ഭവന രഹിതരായി തുടരുന്നു. യുക്രെയ്നിൽ നിന്നും ഉള്ള അഭയാർഥികൾ ആണ് ഇവരിൽ ഭൂരിഭാഗം പേരും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2030 ഓടെ ഭവനരഹിതരുടെ എണ്ണം പൂർണമായും ഇല്ലാതാകുക എന്നതാണ് ലക്ഷ്യം എന്ന് ജർമൻ ഫെഡറൽ അതോറിറ്റി അറിയിച്ചു.
(വാർത്ത: അനിൽ മൈലാടുംപാറ)