ജർമനിയിൽ ശക്തമായ മഞ്ഞുവീഴ്ച; വിന്റർ ടയർ ഉപയോഗിക്കാൻ പ്രത്യേക നിർദേശം
Mail This Article
×
ബർലിൻ ∙ ജർമനിയിൽ ശക്തമായ മഞ്ഞുവീഴ്ച്ച തുടരുന്നു. പലയിടങ്ങളിലും 'ബ്ലാക്ക് ഐസ്' അഥവാ 'ക്ലിയർ ഐസ്' രൂപപ്പെടുന്നു. ബ്ലാക്ക് ഫോറസ്‌റ്റ്, കോൺസ്റ്റൻസ് തടാകം, ബവേറിയൻ ഫോറസ്റ്റ് എന്നിവയ്‌ക്കിടയിലുള്ള പ്രദേശത്ത് ഡിഡബ്ല്യുഡി ജർമൻ കാലാവസ്ഥ കേന്ദ്രം ബ്ലാക്ക് ഐസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വീട്ടിൽ തന്നെ തുടരാൻ ഡ്രൈവർമാരോടും കാൽനടയാത്രക്കാരോടും അഭ്യർഥിച്ചു.
ബ്ലാക്ക് ഐസിൽ കൂടി സൈക്കിൾ ചവിട്ടുന്നതും നടക്കുന്നതും അപകടമാണ്. വിന്റർ ടയർ ഉപയോഗിക്കാത്ത വാഹനങ്ങൾ ഇത്തരം പ്രദേശത്ത് കൂടി കടന്നു പോകുന്നതും വളരെ അപകടം ഉണ്ടാകും. ജർമനി വിന്റർ ടയർ ഉപയോഗിക്കാത്ത വാഹനങ്ങൾക്കു വലിയ പിഴയാണ് ഈടാക്കുന്നത്.
(വാർത്ത: അനിൽ മൈലാടുംപാറ)
English Summary:
Heavy snowfall continues in Germany
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.