ADVERTISEMENT

അയർലൻഡ് ∙ പുതുവർഷത്തോടനുബന്ധിച്ച് എല്ലാവർഷവും നടത്തിവരാറുള്ള മാസ് ഇവന്റസ്‌ മ്യൂസിക് ഫെസ്റ്റ് ഈ വർഷം ജനുവരി 17ന് ഡബ്ലിൻ സയൻറ്റോളജി ഓഡിറ്റോറിയത്തിൽ  നടക്കും. മാസ് ഇവന്റ്സും ഷീല പാലസും ചേർന്ന് നടത്തുന്ന പരിപാടിയിൽ  K North, Kudil the Band, Back Benchers, Aura, Thakil Live എന്നീ ബാൻഡുകളും  ഒരുമിക്കുന്നു.

മലയാളികളുടെ ഇഷ്ട ഗായകരായ ജി വേണുഗോപാൽ, നജീം അർഷാദ്, സയനോര, നിത്യ മാമ്മൻ, വൈഷ്ണവ് ഗിരിഷ് തുടങ്ങിയവരും  ബാൻഡുകളോടൊപ്പം ചേരുന്നു.

ജനുവരി 18ന് തെക്കൻ അയർലണ്ടിലെ മലയാളികൾക്കായി മാസ് ഇവന്റ്സും ഗ്രീൻ ചില്ലിയും ചേർന്ന് വേണുഗോപാൽ ലൈവ് എന്ന പേരിൽ ഒരു ഷോ കൂടി ലിമെറിക്ക് സ്ട്രാൻഡ് ഹോട്ടലിൽ നടക്കും. ടൈലക്സ് ഗ്രൂപ്പ് മെയിൻ സ്പോൺസായ രണ്ടു ഷോകളുടെയും ടിക്കറ്റുകൾ www.masseventsireland.com  എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

English Summary:

Mass events Presents Tilex Music Festi 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com