ADVERTISEMENT

ഇപ്സ്വിച്ച് ∙ ഓഐസിസി (യുകെ) ഇപ്സ്സ്വിച് റീജന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ്‌ പാർട്ടിയുടെ 140–ാമത് ജന്മദിനാഘോഷം രാജ്യസ്നേഹം വിളിച്ചോതുന്നതായി. ഇപ്സ്വിച് മേരി മഗ്‌ധലീൻ പള്ളി ഹാളിൽ വച്ച് ജനുവരി 4ന് റീജിയന്റെ  ക്രിസ്തുമസ് - ന്യൂ - ഇയർ ആഘോഷങ്ങളോടൊപ്പം സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട്‌ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.

ഇന്ത്യൻ നാഷനൽ കോൺഗ്രസ്‌ പാർട്ടിയുടെ പാതാകകളും ത്രിവർണ്ണ ബലൂണുകളും ക്രിസ്മസ് അലങ്കാരങ്ങളും കൊണ്ട് സമൃദ്ധമായി അലങ്കരിച്ച വേദിയിൽ, തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഓഐസിസി (യുകെ) നാഷനൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുഖ്യാഥിതിയായി പങ്കെടുത്ത കേംബ്രിജ് മേയർ Rt. Hon. Cllr. ബൈജു തിട്ടാല 'കോൺഗ്രസ്‌ പാർട്ടിയുടെ ചരിത്രം' എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തി. ഓഐസിസി (യുകെ) ഇപ്സ്വിച് റീജൻ പ്രസിഡന്റ്‌ ബാബു മാങ്കുഴിയിൽ അധ്യക്ഷത വഹിച്ചു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഓഐസിസി (യുകെ) നാഷനൽ ജോയിന്റ് സെക്രട്ടറി കെ ജി ജയരാജ്‌ ആമുഖവും റീജൻ ജനറൽ സെക്രട്ടറി അഡ്വ. സി പി സൈജേഷ് സ്വാഗതവും ആശംസിച്ചു. ഓ ഐസിസി (യു കെ) നാഷനൽ കമ്മിറ്റിയെ പ്രതിനിധീകരിച്ച് നാഷനൽ വക്താവ് റോമി കുര്യാക്കോസ്, കമ്മിറ്റി അംഗം ബേബി ലൂക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ പങ്കെടുത്ത അതിഥികളും നാഷനൽ / ഇപ്സ്വിച് റീജൻ കമ്മിറ്റി ഭാരവാഹികളും ചേർന്നു 140–ാമത് ജന്മദിനം ആഘോഷിക്കുന്ന കോൺഗ്രസ്‌ പാർട്ടിക്ക് ആശംസാവാചകം നേർന്നുകൊണ്ടുള്ള കേക്ക് മുറിച്ചു സന്തോഷം പങ്കിട്ടു.

ക്രിസ്മസ്– പുതുവത്സര ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ച നാഷനൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ്, കോൺഗ്രസ്‌ പാർട്ടി ഇന്ത്യ രാജ്യത്തിന്‌ നൽകിയ മഹത് സംഭാവനകളും ഇന്നത്തെ ഇന്ത്യ രൂപപ്പെടുത്തുന്നതിൽ കോൺഗ്രസ്‌ വഹിച്ച നിസ്തുല പങ്കും എടുത്തു പറഞ്ഞു. കോൺഗ്രസ് പാർട്ടിയുടെ എണ്ണമറ്റ സ്വാതന്ത്ര സമരഭടന്മാർ ബലിദാനം നൽകിയ അടിത്തറയിലാണ് രാജ്യം നിലനിൽക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

1885 - ൽ രൂപീകൃതമായ ഇന്ത്യൻ നാഷനൽ കോൺഗ്രസ് പാർട്ടിയുടെ ചരിത്ര നാൾവഴിയും സംഘടന ഉയർത്തിക്കൊണ്ട് വന്ന ആശയങ്ങളും പ്രവർത്തനങ്ങളും, സ്വതന്ത്ര സമര കാലത്തെ ഇടപെടലുകളും വളരെ സരളമായി തന്നെ കേംബ്രിജ് മേയർ ബൈജു തിട്ടാല തന്റെ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. ഒരു രാജ്യത്തിന്റെ തന്നെ പൈതൃകം പേറുന്ന, മതേതര - ജനാതിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ കോൺഗ്രസ് പാർട്ടിയുടെ സേവനങ്ങൾ ആരാലും മറക്കാൻ സാധിക്കാത്ത വിധം അഭേദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഘോഷങ്ങൾക്കായി ഒരുക്കിയ കലാവിരുന്നുകളും ഫ്‌ളൈറ്റോസ് ഡാൻസ് കമ്പനിയിലെ അംഗങ്ങൾ അവതരിപ്പിച്ച ഡാൻസ് ഷോ, കേരള ബീറ്റ്സ് യുകെയുടെ കലാകാരന്മാർ അണിയിച്ചൊരുക്കിയ സംഗീത വിരുന്ന്, ഡിജെ, ഇപ്സ്വിച് റീജിയനിലെ കലാകാരന്മാർ അവതരിപ്പിച്ച ഗാനങ്ങൾ, മിമിക്രി തുടങ്ങിയവ ആഘോഷരാവ് അവിസ്മരണീയമാക്കി.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ആഘോഷങ്ങളോടനുന്ധിച്ചു നടന്ന റാഫിൾ നറുക്കെടുപ്പിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയ ഭാഗ്യശാലികൾക്കുള്ള സമ്മാനദാനം അതിഥികളും പരിപാടിയുടെ സ്പോൺസർമാരും ചേർന്നു നിർവഹിച്ചു. പരിപാടിയുടെ സ്പോൺസർമാരായ ടിഫിൻ ബോക്സ്‌ റസ്റ്ററന്റ്, മറിയും ടൂർസ് & ട്രാവലേഴ്‌സ്, വൈസ് മോർട്ട്ഗേജ് & പ്രൊട്ടക്ഷൻ, സമ്മാനങ്ങൾ സ്പോൺസർ ചെയ്ത കേരള സ്റ്റോർസ് എന്നിവരോടുള്ള നന്ദി റീജൻ പ്രസിഡന്റ്‌ ബാബു മാങ്കുഴിയിൽ രേഖപ്പെടുത്തി.

റീജൻ കമ്മിറ്റി അംഗങ്ങൾ ചേർന്നു തയാറാക്കിയ വിഭവസമൃദ്ധമായ സ്നേഹവിരുന്നും പുലർച്ച വരെ നീണ്ടുനിന്ന ഡിജെയോടും കൂടി പരിപാടിക്ക് സമാപനം കുറിച്ചു. നാഷനൽ ജോയിന്റ് സെക്രട്ടറിമാരായ കെ ജി ജയരാജ്‌, വിഷ്ണു പ്രതാപ്, ഇപ്സ്വിച്ച് യൂണിറ്റ് ഭാരവാഹികളായ അഡ്വ.  സി പി സൈജേഷ്, ജെനിഷ് ലൂക്ക, ജിജോ സെബാസ്റ്റ്യൻ, നിഷ ജെനിഷ്, ജോസ് ഗീവർഗീസ്, നിഷ ജയരാജ്‌, ജിൻസ് വർഗീസ്, ജോൺസൺ സിറിയക്, ബിജു ജോൺ, ആന്റു എസ്തപ്പാൻ, ജയ്മോൻ ജോസ്, ജെയ്സൺ പിണക്കാട്ട്, ബാബു മത്തായി തുടങ്ങിയവരാണ് പരിപാടികൾക്ക് നേതൃത്വം വഹിച്ചത്.

English Summary:

OICC Ipswich Region Hosts INC's 140th Birthday Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com