യുക്മ റീജനൽ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു
Mail This Article
യുക്മ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനപ്രകാരം ഫെബ്രുവരി 8ന് യുക്മ നോർത്ത് വെസ്റ്റ് റീജനിലും, യുക്മ യോർക്ക്ഷയർ ആൻഡ് ഹംബർ റീജനിലും, യുക്മ സൗത്ത് ഈസ്റ്റ് റീജനിലും തിരഞ്ഞെടുപ്പുകൾ നടക്കും. രാവിലെയും വൈകിട്ടുമാണ് റീജനുകളിലെ തിരഞ്ഞെടുപ്പ് നടത്തുന്നത്.
ഫെബ്രുവരി 15ന് ഈസ്റ്റ് ആംഗ്ളിയ, ഈസ്റ്റ് വെസ്റ്റ് ആഃഡ് മിഡ്ലാൻഡ്സ്, സൗത്ത് വെസ്റ്റ് റീജനുകളിലും തിരഞ്ഞെടുപ്പ് നടത്തും. എല്ലാ സ്ഥലങ്ങളിലേയും തിരഞ്ഞെടുപ്പുകൾ യുക്മ ഇലക്ഷൻ കമ്മിഷണർമാർ നേരിട്ടായിരിക്കും നടത്തുന്നത്. കൂടാതെ ഇലക്ഷൻ കമ്മിഷൻ ചുമതലപ്പെടുത്തുന്ന നിരീക്ഷകരും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാകും.
മറ്റ് റീജിയണുകളിലെ തിരഞ്ഞെടുപ്പ് തീയതികൾ പിന്നീട് തീരുമാനിക്കുന്നതാണ്. റീജൻ ഇലക്ഷൻ അവസാനിക്കുന്ന മുറയ്ക്ക് ദേശീയ സമിതി തിരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിക്കും. യുക്മയുടെ പുതിയ ഭരണസമിതികൾ എല്ലാ റീജനുകളിലും തുടർന്ന് ദേശീയ ഭരണ സമിതിയും നിലവിൽ വരുന്നതിനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയക്കാണ് തുടക്കം കുറിക്കുന്നത്.
യുക്മയുടെ അംഗ അസോസിയേഷനുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനറൽ കൗൺസിൽ അംഗങ്ങൾക്കായിരിക്കും അതാതു റീജനുകളിലും, ദേശീയ തലത്തിലും ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടവകാശം ഉണ്ടായിരിക്കുന്നത്. യുക്മ ഇലക്ഷൻ ഏറ്റവും നീതിപൂർവമായി നടത്തി പുതിയ ഭരണസമിതികൾ നിലവിൽ വരുവാൻ എല്ലാവരുടേയും സഹായ സഹകരണങ്ങൾ അഭ്യർഥിക്കുന്നതായി യുക്മ ഇലക്ഷൻ കമ്മിഷണർമാരായ കുര്യൻ ജോർജ്, മനോജ് കുമാർ പിള്ള, അലക്സ് വർഗീസ് എന്നിവർ അറിയിച്ചു.