വിൽ ഷെയർ മലയാളി അസോസിയേഷൻ ക്രിസ്മസ് പുതുവത്സരാഘോഷം
Mail This Article
വിൽ ഷെയർ ∙ വിൽ ഷെയർ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മലയാളിയും ആഷ്‌ഫോർഡ് എംപിയുമായ സോജൻ ജോസഫ് നിർവഹിച്ചു. ക്രിസ്മസ് ആഘോഷത്തിൽ വിൽഷെയറിലെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ 850 അധികം ആളുകൾ സ്വിൻഡൻ എംഇസിഎ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു.
ജനുവരി 5ന് മൂന്നുമണിയോടുകൂടി ആരംഭിച്ച ക്രിസ്മസ് പുതുവത്സര ആഘോഷ പരിപാടികൾ രാഖി ജി ആറിന്റെ പ്രാർഥനാ ഗാനത്തോടെ ആരംഭിച്ചു. തുടർന്ന് അഞ്ജന സുജിത്ത് സംവിധാനം നിർവഹിച്ച ക്രിസ്തു ദേവന്റെ പിറവിയുടെ ദൃശ്യാവിഷ്കാരം വേദിയിൽ അരങ്ങേറി. എബി ജോസഫ്, സ്റ്റീഫൻ ഇമ്മാനുവേൽ എന്നിവർ സാങ്കേതിക സഹായങ്ങൾ നൽകി.
സിജി മനോജിന്റെയും അഭിലാഷ് അഗസ്റ്റിന്റെയും നേതൃത്വത്തിൽ ഇരുപതോളം ഗായകർ ചേർന്ന് കാരൾ പാടി. തുടർന്ന് കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവരുടെ വിവിധ ഗാനാലാപനവും വിവിധ സിനിമാറ്റിക് ഡാൻസുകളും നടന്നു.
പൊതു സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് പ്രിൻസ് മോൻ മാത്യു അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി പ്രദീഷ് ഫിലിപ്പ് സ്വാഗതം പറഞ്ഞു. സോജൻ ജോസഫ് എം പി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സ്നേഹവും ഐക്യവും വിൽഷെയർ മലയാളി അസോസിയേഷന്റെ മുഖമുദ്രയാണെന്നും ഉറച്ച സൗഹൃദവും മാനുഷിക മൂല്യങ്ങളിൽ അടിയുറച്ച കൂട്ടായ്മയും ആണ് ഡബ്ല്യുഎംഎയുടെ ശക്തി എന്നും ഈ ഒത്തൊരുമയാണ് 25 ഉം 50 ഉം വർഷങ്ങൾ ഇനിയും ഒറ്റക്കെട്ടായി മുന്നേറണം എന്നും സോജൻ ജോസഫ് എംപി പറഞ്ഞു.
കഴിഞ്ഞ രണ്ടു വർഷക്കാലം ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചത് അംഗങ്ങളുടെ കൂട്ടായ പ്രവർത്തനഫലം ആണെന്നും കൂട്ടുത്തരവാദിത്വവും കർമ്മനിരതമായ നേതൃനിരയുമാണ് അസോസിയേഷന്റെ ശക്തി എന്നും അസോസിയേഷൻ രൂപീകൃതമായനാൾ മുതൽ നാളിതുവരെയുള്ള ഭരണസാരഥികളുടെ ഒത്തൊരുമയോടുള്ള പ്രവർത്തനഫലമാണ് നമ്മുടെ 20-ാം വാർഷികാഘോഷമെന്നും, തുടർന്നും 2025 - 2026 കാലയളവിലെ കമ്മിറ്റിക്ക് എല്ലാവിധ പിന്തുണയും അർപ്പിക്കുന്നതായും എല്ലാവരും അപ്രിൻസ് മോൻ മാത്യു പറഞ്ഞു.
ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും സന്ദേശവും ആശംസകളും സെക്രട്ടറി പ്രദീഷ് ഫിലിപ്പ് ഏവർക്കും സ്വാഗതം ആശംസിച്ചു സംസാരിച്ചു.
തുടർന്ന് 2023 - 2024 കാലയളവിലെ എല്ലാ കമ്മിറ്റി അംഗങ്ങളെയും പൊതുസമ്മേളനത്തിൽ ആദരിക്കുകയുണ്ടായി. അസോസിയേഷന്റെ പൊതുയോഗം ആരംഭിക്കുകയും വാർഷിക റിപ്പോർട്ട് സെക്രട്ടറി പ്രദീഷ് ഫിലിപ്പും അസോസിയേഷന്റെ വരവ് ചെലവ് കണക്കുകൾ ട്രഷറർ സജി മാത്യുവും അവതരിപ്പിച്ചു. ഇത്തവണത്തെ ക്രിബ് മത്സരം ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധ നേടി. വിജയികള്‍ക്ക് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു.
ജനറൽ ബോഡി മീറ്റിങ്ങിനു ശേഷം 2025 - 2026 കാലയളവിലേക്കുള്ള അസോസിയേഷന്റെ ഭാരവാഹികളായി ജിജി സജിയുടെ നേതൃത്വത്തിൽ 32 അംഗ കമ്മിറ്റി ഭരണഘടനാപരമായ നേതൃത്വം ഏറ്റെടുക്കുകയും പ്രതീകാത്മകമായി അസോസിയേഷന്റെ ഭരണഘടന നിലവിലെ പ്രസിഡന്റ് പ്രിൻസ് മോൻ മാത്യുവിൽ നിന്ന് പുതിയ പ്രസിഡന്റ് ജിജി സജി ഏറ്റുവാങ്ങി.
തുടർന്ന് അബി ചാത്തന്നൂർ ആൻഡ് ടീമിന്റെ ന്യൂയർ ധമാക്ക-2025 സ്റ്റേജിൽ അരങ്ങേറി.
ക്രിസ്മസ് ആഘോഷം മികവുറ്റതാക്കുവാൻ പ്രോഗ്രാം കോഡിനേറ്റേഴ്സ് മെൽവിൻ മാത്യു, അഞ്ജന സുജിത്, ഷൈൻ എലിസബത്ത് വർഗീസ് എന്നിവർ പ്രവർത്തിച്ചു. പ്രോഗ്രാമിന്റെ അവതാരകരായി പ്രിയ ജോജിയും, ഷൈൻ എലിസബത്ത് വർഗീസും മികച്ച അവതരണ ശൈലി കാഴ്ചവച്ചു. പരിപാടി കാര്യക്ഷമമായി പൂർത്തീകരിക്കുവാൻ പ്രവർത്തിച്ച ഡബ്ല്യുഎംഎ കമ്മിറ്റി അംഗങ്ങൾ പ്രിൻസ്‌മോൻ മാത്യു, പ്രദീഷ് ഫിലിപ്പ്, സജീ മാത്യു, സോണി കാച്ചപ്പിള്ളി, അഗസ്റ്റിൻ ജോസഫ്, മാത്യു കുര്യാക്കോസ്, ലൂക്കോസ് തോമസ്, സജി ജോർജ്, ജോസഫ് ജോസ്, സിസി ആന്റണി, ഗീതു അശോകൻ, ജോസ് ഞെളിയൻ, രാജേഷ് നടപ്പിള്ളി, ജോർജ് കുര്യാക്കോസ്, ജോബി ജോസ്, ജിൻസ് ജോസഫ്, മെൽവിൻ മാത്യു, അഞ്ജന സുജിത്ത്, ഷൈൻ എലിസബത്ത് വർഗീസ്, ജസ്ലിൻ ജോസഫ് എന്നിവരാണ്.
ലക്സ് എഫ് എക്സ് ഒരുക്കിയ ശബ്ദവും വെളിച്ചവും പരിപാടികൾക്ക് മിഴിവേകി റാഫിൾ ടിക്കറ്റ് നറുക്കെടുപ്പിലൂടെ ബംബർ സമ്മാനമായ ബൈക്കും, ഗോൾഡ് കോയിൻസും ഉൾപ്പെടെ 13 ഓളം സമ്മാനങ്ങൾ വിവിധ ആളുകൾ കരസ്ഥമാക്കി കൂടാതെ മുഖ്യ സ്പോൺസർ ഇൻഫിനിറ്റി ഫിനാൻഷ്യൽ ലിമിറ്റഡ് സ്പോൺസർ ചെയ്ത മറ്റൊരു മറ്റൊരു ഗോൾഡ് കോയിനും അംഗങ്ങൾക്ക് സമ്മാനമായി നൽകി.
പരിപാടിയുടെ ഫോട്ടോഗ്രഫിയും വfഡിയോഗ്രാഫിയും ബെറ്റർ ഫ്രെയിംസ്, രാജേഷ് നടേപ്പിള്ളി നിർവഹിച്ചു. സ്പോൺസർമാരായ ഇൻഫിനിറ്റി ഫിനാൻഷ്യൽസ് ലിമിറ്റഡ് ആൻഡ് മോർട്ടഗേജ്സ് , പോൾ ജോൺ ആൻഡ് കമ്പനി സോളിസിറ്റർസ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്, യുണൈറ്റഡ് കൊച്ചി - റസ്റ്ററന്റ്, മട്ടാഞ്ചേരി കാറ്ററേഴ്സ്, റിയൽ സ്റ്റോർ കൺവീനിയന്റ് സ്റ്റോർ, ഗ്രാൻഡ് ബസാർ സൂപ്പർമാർക്കറ്റ്, കുറിഞ്ഞി സൂപ്പർമാർക്കറ്റ്, ഗുർഖാ മിനി മാർക്കറ്റ്, ഫ്ലോറൽ ബ്ലൂസ്- അപ്പാരൽ ഹബ്, വിആർഎസ് മോട്ടോ ക്ലബ്, ഫിഷ് ടു ഹോം, എന്നിവരായിരുന്നു. അഞ്ജന സുജിത്ത് നന്ദി രേഖപ്പെടുത്തി.