അസുഖത്തിന്‍റെ ആദ്യ ദിവസത്തെ വേതനം നിർത്തലാക്കും: ഒലിവർ ബെയ്റ്റ്
Mail This Article
ബർലിൻ∙ ജീവനക്കാർക്ക് അസുഖത്തിന്‍റെ ആദ്യ ദിവസത്തെ വേതനം നൽകുന്നത് നിർത്തലാക്കുമെന്ന് അലയൻസ് കമ്പനി മേധാവി ഒലിവർ ബെയ്റ്റ് . അതായത്, 'വെയിറ്റിങ് ഡേ' എന്ന പുതിയ ആശയാണ് ഒലിവർ അവതരിപ്പിച്ചിരിക്കുന്നത്. രോഗബാധിതരായ ജീവനക്കാർക്ക് അവരുടെ അസുഖത്തിന്‍റെ ആദ്യ ദിവസങ്ങളിൽ വേതനം ലഭിക്കില്ല എന്നാണ് ഒലിവർ വ്യക്തമാക്കിയത്.
ജർമനിയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയുടെ തലവനാണ് ഒലിവർ. അസുഖമാണെങ്കിൽ ഡോക്ടറുടെ കുറിപ്പ് ലഭിച്ചാൽ മാത്രമേ തുടർ വേതനം നൽകൽ ആരംഭിക്കൂ. ജർമനിയിൽ ജീവനക്കാർ രോഗബാധിതരായ ദിവസങ്ങളുടെ ശരാശരി എണ്ണം വളരെ ഉയർന്നതാണ്. ശരാശരി, യൂറോപ്യൻ യൂണിയനിൽ ശരാശരി എട്ട് ദിവസത്തെ അപേക്ഷിച്ച് ജീവനക്കാർ വർഷത്തിൽ 20 ദിവസം രോഗം കാരണം അവധിയിലാണ്.
ജർമനിയിലെ തൊഴിലുടമകൾ ഓരോ വർഷവും 77 ബില്യൻ യൂറോ രോഗികളായ ജീവനക്കാർക്ക് ശമ്പളമായി നൽകുന്നു. ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ 19 ബില്യൻ യൂറോ കൂടി ഇതിന് പുറമെ ഇവർക്കായി നൽകുന്നുണ്ട്. ഇത് മൊത്തം സാമൂഹിക ചെലവിന്‍റെ ഏകദേശം ആറ് ശതമാനത്തിന് തുല്യമാണ്.