ഏർഡിങ്ടൻ മലയാളി അസോസിയേഷൻ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം
Mail This Article
ഏർഡിങ്ടൻ ∙ ഏർഡിങ്ടൻ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം ജനുവരി 4ന് സട്ടൻ കോർഡ്ഫീൽഡ് സെന്റ് ചാഡ്സ് ഹാളിൽ വച്ച് നടന്നു. ഏർഡിങ്ടൻ ബാൻഡിന്റെ സംഗീതം, കുട്ടികളുടെ കലാപരിപാടികൾ, വിഭവസമൃദ്ധമായ വിരുന്ന് എന്നിവ ആഘോഷത്തിന് മാറ്റ് കൂട്ടി.
ഇഎംഎ പ്രസിഡന്റ് ജോർജ് മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന ഇഎംഎ അംഗങ്ങളുടെ യോഗം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ സെക്രട്ടറി ഡിജോ ജോൺ സ്വാഗതവും ജോയിന്റ് സെക്രട്ടറി ജിനേഷ് സി മനയിൽ നന്ദിയും അറിയിച്ചു. പ്രസിഡന്റ് ക്രിസ്മസ് ന്യൂ ഇയർ സന്ദേശവും അറിയിച്ചു.
ആഘോഷത്തിന്റെ ഭാഗമായി മൂന്ന് ഏരിയ തിരിച്ചു കാരൾ മത്സരം നടന്നു. അതനുസരിച്ച് യഥാക്രമം കിങ്സ്ബറി ഏരിയ ഒന്നാം സ്ഥാനവും സെൻട്രൽ ഏരിയ രണ്ടാം സ്ഥാനവും പെറി കോമൺ ഏരിയ മൂന്നാം സ്ഥാനവും പങ്കിട്ടു. ആഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും അസോസിയേഷൻ നന്ദി അറിയിച്ചു.