വില്ലനായി 'സ്ലിപ്പറി ഫ്ലോർസ്' ഫോബിയ; രണ്ടാം വയസ്സിൽ പൊലീസ് നായയ്ക്ക് നിർബന്ധിത വിരമിക്കൽ
Mail This Article
ലങ്കാഷെയർ∙ രണ്ടാം വയസ്സിൽ പൊലീസ് നായയ്ക്ക് നിർബന്ധിത വിരമിക്കൽ. ലങ്കാഷെയർ കോൺസ്റ്റബുലറിയിലെ ലാബ്രഡോറായ ലിസിയാണ് കുറ്റവാളികൾക്കും തെളിവുകൾക്കുമായി തിരയുന്നതിന് വിമുഖത കാണിച്ചതിന് വിരമിക്കേണ്ടി വന്നത്. 'സ്ലിപ്പറി ഫ്ലോർസ്' ഫോബിയ ആണ് ലിസിയുടെ പ്രശ്നം.
സെപ്റ്റംബറിലാണ് ലിസി സേനയിൽ ചേർന്നത്. കുറഞ്ഞത് ഏഴ് വർഷമെങ്കിലും നീണ്ട കരിയർ ലിസിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഈ മാസം ആദ്യം വരെ ലിസി സേനയിൽ തുടർന്നിരുന്നു.
“ജോലി ചെയ്യുമ്പോൾ ലിസി മടിയുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടായിരുന്നു, 100 ശതമാനം സന്തോഷവതിയായിരുന്നില്ല, അതിനാൽ ലിസി വിരമിച്ച് സ്നേഹമുള്ള ഒരു വീട്ടിലേക്ക് മടങ്ങുകയാണ്. ലിസി ഉയർന്ന നിലകളുമായി ഒരു പ്രശ്നം വികസിപ്പിച്ചെടുത്തു. സമ്മർദ്ദത്തിന്‍റെ ലക്ഷണങ്ങൾ കാരണം ലിസിക്ക് അത്തരം ഉപരിതലങ്ങളുള്ള പ്രദേശങ്ങളിൽ ഫലപ്രദമായി തിരയാൻ കഴിഞ്ഞില്ല” – ലങ്കാഷെയർ കോൺസ്റ്റബുലറി ഡോഗ് യൂണിറ്റിന്‍റെ വക്താവ് പറഞ്ഞു:
ചെറിയ സേവന കാലാവധിയിൽ ലിസി ശ്രദ്ധേയമായ ഒരു ഓപ്പറേഷനിൽ വിജയിച്ചിട്ടുണ്ട്. നവംബറിൽ, ഈസ്റ്റ് ലങ്കാഷെയറിലെ ബേൺലിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ ലഹരിമരുന്ന് ഇടപാടുകാരെ പിടികൂടാൻ ലിസിയാണ് പൊലീസിനെ സഹായിച്ചത്. കെറ്റാമിനും കഞ്ചാവും കൈവശം വച്ചതിന്‍റെ പേരിലാണ് ഇവരെ പിടികൂടിയത്.
സ്പ്രിംഗർ സ്പാനിയൽ ആയ ഓക്ക്ലി, ലങ്കാഷെയർ കോൺസ്റ്റബുലറിയുടെ ഡോഗ് യൂണിറ്റിൽ ലിസിക്ക് പകരക്കാരനായി പരിശീലിക്കുകയാണ്.