സൗത്താംപ്ടൺ മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി ഇടവക പെരുന്നാളിന് കൊടിയേറി; ഇന്ന് പ്രധാന പെരുന്നാൾ
Mail This Article
സൗത്താംപ്ടൺ ∙ യുകെ സൗത്താംപ്ടൺ മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ പ്രധാന ഇടവക പെരുന്നാൾ ഇന്ന് നടക്കും. പെരുന്നാളിനോട് അനുബന്ധിച്ചുള്ള വി. കുർബാനയ്ക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രസനാധിപൻ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്ത മുഖ്യ കാർമികത്വം വഹിക്കും. ഫാ. അനൂപ് എബ്രഹാം, ഫാ. പി ജെ ബിനു എന്നിവർ സഹകാർമികത്വം വഹിക്കുമെന്ന് ഇടവക വികാരി ഫാ. എബി പി വർഗീസ് അറിയിച്ചു. ഇടവകയുടെ കാവൽ പിതാക്കന്മാരായ മാർ ബസേലിയോസ്, മാർ ഗ്രിഗോറിയോസ് എന്നിവരുടെ ഓർമയ്ക്കായാണ് പെരുന്നാൾ ശുശ്രൂഷകൾ നടക്കുക.
ഇന്ന് രാവിലെ 9 ന് പെരുന്നാൾ പ്രഭാത നമസ്കാരത്തെ തുടർന്ന് വി. കുർബാന ആരംഭിക്കും. തുടർന്ന് പെരുന്നാൾ പ്രദക്ഷിണം, മധ്യസ്ഥ പ്രാർഥന, ആശീർവാദം, നേർച്ച വിളമ്പ്, കൊടിയിറക്ക് എന്നിവ ഉണ്ടാകുമെന്ന് പള്ളി ഭാരവാഹികൾ അറിയിച്ചു. ജനുവരി 6 മുതൽ എല്ലാ ദിവസം രാത്രി 8.15 മുതൽ സന്ധ്യാനമസ്കാരം നടന്നു വരികയാണ്. കഴിഞ്ഞ ദിവസം പെരുന്നാൾ കോടിയേറ്റ് എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്ത നിർവഹിച്ചു. ഇന്ന് പെരുന്നാൾ പ്രദക്ഷിണത്തിന് ശേഷം സൺഡേ സ്കൂളിന്റെ ഭദ്രാസനതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. എബി പി വർഗീസ്(വികാരി) – +447405178770, വർഗീസ് ഫിലിപ്പ് (ട്രസ്റ്റി) – +447587483327, തോമസ് സാമുവേൽ (സെക്രട്ടറി) - +447949324684, റിജോ രാജൻ(കോർഡിനേറ്റർ) -+447432340089
Church Address: St. Michael & All Angels Church, Bassett Avenue, Southampton Post Code: SO16 7FD