ADVERTISEMENT

ബര്‍ലിന്‍ ∙ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. യുക്രെയ്നിലെ യുദ്ധത്തെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്യുമെന്ന് ട്രംപ് അറിയിച്ചു.

24 മണിക്കൂറിനുള്ളില്‍ യുക്രയ്നിലെ യുദ്ധം അവസാനിപ്പിക്കുമെന്ന് മുൻപ് പറഞ്ഞ ഡോണള്‍ഡ് ട്രംപ്, ഉന്നതതല ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ ഇനിയും തീരുമാനിക്കേണ്ടതുണ്ടെന്ന് പറഞ്ഞു. അതേസമയം ട്രംപുമായി ചര്‍ച്ചയ്ക്ക് പുട്ടിൻ തയാറാണെന്ന് ക്രെംലിന്‍ അറിയിച്ചതായി പുട്ടിന്റെ വക്താവ് ദിമിത്രി പെഷ്കോവ് പറഞ്ഞു.

English Summary:

Trump says Putin Wants to Meet him, Meeting Being Set Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com