ജർമനിയിൽ എഎഫ്ഡി പാര്‍ട്ടി സമ്മേളനത്തിനെതിരെ വൻ പ്രതിഷേധം

Mail This Article
ബര്‍ലിന്‍ ∙ ജര്‍മനിയിലെ കിഴക്കന്‍ സംസ്ഥാനമായ സാക്സണില്‍ നടന്ന എഎഫ്ഡി പാര്‍ട്ടി സമ്മേളനത്തിനെതിരെ വൻ പ്രതിഷേധം. പതിനായിരത്തിലധികം പേര്‍ പ്രതിഷേധത്തിൽ പങ്കെടുത്തതായിട്ടാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി 23ന് നടക്കുന്ന ഫെഡറല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് സമ്മേളനം സംഘടിപ്പിച്ചത്. ശനിയാഴ്ച രാവിലെ റീസയിലെ റെയില്‍വേ സ്റേറഷന് സമീപമാണ് എഎഫ്ഡി വിരുദ്ധ പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്.
നിലവിലെ ജനപിന്തുണയില്‍ 21% നേടി തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി രണ്ടാം സ്ഥാനത്താണ്. തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജർമനിയുടെ (AfD) ദ്വിദിന സമ്മേളനം തുടങ്ങുന്നതിനു മുൻപാണ് ശനിയാഴ്ച രാവിലെ പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്.
ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്‍റെ കൂട്ടുകക്ഷി ഗവണ്‍മെന്‍റിന്‍റെ തകര്‍ച്ചയെത്തുടര്‍ന്ന് ഫെബ്രുവരി 23 ന് നടക്കുന്ന ബുണ്ടെസ്ററാഗ് തിരഞ്ഞെടുപ്പിനുള്ള പാര്‍ട്ടിയുടെ പ്രചാരണത്തിന്‍റെ ഭാഗമാണ് എഎഫ്ഡി സമ്മേളനം. തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്‍റിലെ രണ്ടാമത്തെ വലിയ കക്ഷിയായി എഎഫ്ഡി മാറുമെന്ന് പോളിങ് സൂചിപ്പിക്കുന്നു.
എഎഫ്ഡി പ്രചാരണ പരിപാടി നടക്കുന്ന സമ്മേളന വേദിയിലേക്കുള്ള പ്രവേശനം പ്രതിഷേധക്കാർ തടഞ്ഞത് പൊലീസ് ഇടപെട്ട് പരിഹരിച്ചു.