ADVERTISEMENT

ബർലിൻ∙ ബർലിനിൽ നിന്ന് പോളണ്ട് നഗരമായ സെഴ്ച്ശ്ചിനിലേക്കുള്ള യാത്രാമധ്യേ ബസ് മറിഞ്ഞ് രണ്ട് മരണം. നാല് പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവർ 29 വയസ്സുള്ള  യുവതിയും 48 വയസ്സുള്ള ഒരു പുരുഷനുമാണ്. ഇവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല.

വാഹനത്തിൽ 13 യാത്രക്കാരും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. ബർലിന്റെ വടക്ക്-കിഴക്ക് ഭാഗത്തുള്ള എ11 മോട്ടർവേയിൽ നിന്ന് പുറത്തുകടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകട കാരണം വ്യക്തമല്ല. ജർമനിയിൽ കുറച്ചു ദിവസമായി മഞ്ഞും മഴയും പെയ്യുന്നതിനാൽ കാലാവസ്ഥ മോശമായിരുന്നു.

ജർമനിയിലെ പ്രമുഖ ദീർഘദൂര ബസ് ഓപ്പറേറ്ററായ ഫ്ലിക്സ് ബസ് ആണ് അപകടത്തിൽപ്പെട്ടതെന്ന് ബ്രാൻഡൻബർഗ് സ്റ്റേറ്റ് പൊലീസ് വക്താവ് ബീറ്റ് കാർഡൽസ് പറഞ്ഞു.

വാർത്ത: അനിൽ മൈലാടുംപാറ 

English Summary:

Two Killed and Four Injured in Bus Accident on German Highway

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com