ഇറാനിൽ തടവിലായിരുന്ന വനിതാ അവകാശ പ്രവർത്തക ജർമനിയിൽ തിരിച്ചെത്തി

Mail This Article
×
കൊളോൺ ∙ നാല് വർഷത്തിലേറെയായി ഇറാനിൽ തടവിലായിരുന്ന വനിതാ അവകാശ പ്രവർത്തക നഹിദ് തഘവി ജർമനിയിൽ തിരിച്ചെത്തി. ഞായറാഴ്ച രാത്രിയാണ് അവർ കൊളോണിലെത്തിയത്. 2020 ഒക്ടോബറിൽ ഇറാൻ സന്ദർശിക്കുന്നതിനിടെയാണ് തഘവി അറസ്റ്റിലായത്. നിയമവിരുദ്ധമായ ഒരു ഗ്രൂപ്പിൽ അംഗത്വമെടുത്തതിനും ഇറാനെതിരെ പ്രചാരണം നടത്തിയതിനും 2021 ഓഗസ്റ്റിൽ 10 വർഷത്തിലേറെ തടവ് ശിക്ഷ വിധിച്ചിരുന്നു.
1983 മുതൽ ജർമനിയിലെ കൊളോണിൽ താമസിച്ചിരുന്ന തഘവി ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങൾക്കായി നിരന്തരം ശബ്ദമുയർത്തിയിരുന്നു. മകൾ അമ്മയുടെ ജയിൽ മോചനത്തിനായി സഹായിച്ച എല്ലാവർക്കും നന്ദി അറിയിച്ചു.
വാർത്ത∙ അനിൽ മൈലാടുംപാറ
English Summary:
Iranian women's rights activist released from prison, returns to Germany
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.