ADVERTISEMENT

വാട്ടർഫോർഡ് ∙  ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് എം. ടി വാസുദേവൻ നായർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. “എം. ടി ഓർമകളുടെ നാലുകെട്ട്” എന്ന അനുസ്മരണ പരിപാടി ജനുവരി 8ന് വൈകിട്ട് 6.30ന് വാട്ടർഫോർഡ് പീപ്പിൾസ് പാർക്കിന് അടുത്തുള്ള ഏഷ്യൻ ഷോപ്പിന്റെ ഹാളിൽ വച്ചാണ് സംഘടിപ്പിച്ചത്.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

അനുസ്മരണ പരിപാടി മലയാളം അയർലൻഡ് സംഘടനയുടെ സെക്രട്ടറി രാജൻ ദേവസ്യ ഉദ്ഘാടനം ചെയ്തു. കേരള പുരോഗമന കലാസാഹിത്യസമിതി സംസ്ഥാന കമ്മിറ്റി അംഗം ജിനു മല്ലശ്ശേരി മുഖ്യപ്രഭാഷണം നടത്തി. മലയാള സാഹിത്യത്തിനു വിശ്വ സാഹിത്യത്തിൽ ഇടം നേടിക്കൊടുത്ത മഹാപ്രതിഭയായിരുന്നു  എം.ടി   എന്ന് അദ്ദേഹം അനുസ്മരിച്ചു.

നിജു ആൻ ഫിലിപ്,  ക്രാന്തി ദേശീയ സെക്രട്ടറി ഷിനിത്ത് എ .കെ, ലോക കേരള സഭ അംഗവും എഐസി വാട്ടർഫോർഡ് ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജു ജോസ്, മോനി രാജൻ എന്നിവർ ചടങ്ങിൽ എം. ടി യെ അനുസ്മരിച്ചു. വാട്ടർഫോർഡ് യൂണിറ്റ് സെക്രട്ടറി രാഹുൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജോ. സെക്രട്ടറി സൗമ്യ ശശിധരൻ സ്വാഗതവും യൂണിറ്റ് ട്രഷറർ പ്രദീപ് ചെറുകര നന്ദിയും പറഞ്ഞു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ചടങ്ങിൽ എം.ടി അനുശോചന കുറിപ്പ് അനൂപ് ജോണും മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങിനെ അനുസ്മരിച്ച് അനുസ്മരണകുറിപ്പ് ദയാനന്ദ് കെ വിയും വായിച്ചു.തുടർന്ന് എം. ടി യുടെ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കി കൊണ്ടുള്ള ഗാനസന്ധ്യയും അദ്ദേഹത്തെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനവും നടത്തി.

English Summary:

Kranthi Waterford Unit organized a memorial program for MT

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com