ADVERTISEMENT

ദാവോസ്, സ്വിറ്റ്സർലൻഡ് ∙ രാജ്യാന്തര വിഷയങ്ങളിൽ ചർച്ചകൾക്കായി സർക്കാർ, ബിസിനസ്, സിവിൽ സമൂഹം എന്നിവയിൽ നിന്നുള്ള ആഗോള നേതാക്കളെ ഒരുമിച്ച് കൊണ്ടുവരുന്ന വേൾഡ് ഇക്കണോമിക് ഫോറം (WEF) വാർഷിക യോഗം ദാവോസിൽ ജനുവരി 20 നു ആരംഭിക്കും. ഈ വർഷത്തെ പ്രമേയം, "ബൗദ്ധിക യുഗത്തിനായുള്ള സഹകരണം" ദ്രുതഗതിയിലുള്ള സാങ്കേതിക പുരോഗതിയും സങ്കീർണ്ണമായ ഭൗമരാഷ്ട്രീയ വെല്ലുവിളികളും നിറഞ്ഞ ഒരു യുഗത്തിൽ ഒത്തൊരുമയുള്ള പരിശ്രമങ്ങളുടെ പ്രാധാന്യം ഊട്ടിയുറപ്പിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.

ഇന്ത്യൻ പ്രതിനിധി സംഘം കേന്ദ്ര മന്ത്രിമാർ, സംസ്ഥാന മുഖ്യമന്ത്രിമാർ, വിവിധ കമ്പനികളിൽ നിന്നുള്ള 100-ലധികം സിഇഒമാർ എന്നിവരുടെ വിപുലമായ പ്രതിനിധി സംഘത്തോടൊപ്പം കേരളത്തെ പ്രതിനിധീകരിച്ചു വ്യവസായമന്ത്രി പി രാജീവും, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ് അലി, ആഗോളകമ്പനികളുടെ മലയാളി വനിതാ മേധാവികൾ, സ്റ്റാർട്ട് അപ്പ് യുവ സംരംഭകർ, സാമൂഹ്യ സംഘടനാ മേധാവികൾ എന്നിവരുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധേയമാകും.

പങ്കെടുക്കുന്ന കേന്ദ്ര മന്ത്രിമാർ
∙ അശ്വിനി വൈഷ്ണവ്- (റെയിൽവേ, കമ്മ്യൂണിക്കേഷൻസ്, ഇലക്ട്രോണിക്സ്, ഐടി മന്ത്രി)
∙ സി ആർ പാട്ടീൽ- (ടെക്‌സ്‌ടൈൽസ്, ജൽജീവൻ, എം എസ് എം ഇ മന്ത്രി)
∙ ചിരാഗ് പാസ്വാൻ- (ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രി)
∙ ജയന്ത് ചൗധരി- (കൃഷി, കർഷകക്ഷേമ മന്ത്രി)

സംസ്ഥാന നേതാക്കൾ
∙ ദേവേന്ദ്ര ഫഡ്‌നാവിസ്- (മഹാരാഷ്ട്ര മുഖ്യമന്ത്രി)
∙ ചന്ദ്രബാബു നായിഡു- (ആന്ധ്രപ്രദേശ് മുഖ്യമന്ത്രി)
∙ രേവന്ത് റെഡ്ഡി- (തെലങ്കാന മുഖ്യമന്ത്രി)
∙ ഡി കെ ശിവകുമാർ- (കർണാടക ഉപ മുഖ്യമന്ത്രി)
∙ പി രാജീവ്- (വ്യവസായമന്ത്രി കേരളം)

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അതിനൂതന സാങ്കേതികവിദ്യകൾ, പുനരുപയോഗ ഊർജ്ജ ശേഷികൾ എന്നീ മേഖലകളിലെ പുരോഗതിയുടെ നേട്ടങ്ങൾ പ്രദർശിപ്പിക്കുവാനും, വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുവാനുമുള്ള മികച്ച ഒരുക്കങ്ങളുമായാണ് ഇന്ത്യ 55 ആം ലോക സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

കോർപ്പറേറ്റ് പങ്കാളിത്തം
ദാവോസിൽ ഇന്ത്യയുടെ കോർപ്പറേറ്റ് മേഖലയ്ക്ക് മികച്ച പ്രാതിനിധ്യം ഉണ്ടായിരിക്കും, ബിസിനസ് മേധാവികൾ ഉന്നതതല ചർച്ചകളിൽ പങ്കെടുക്കും.

പങ്കെടുക്കുന്ന പ്രമുഖർ :
∙ മുകേഷ് അംബാനി- (റിലയൻസ് ഇൻഡസ്ട്രീസ്)
∙ ഗൗതം അദാനി- (അദാനി ഗ്രൂപ്പ്)
∙ സലിൽ പരേഖ്- (ഇൻഫോസിസ്)
∙ റിഷാദ് പ്രേംജി- (വിപ്രോ)
∙ വിജയ് ശേഖർ ശർമ്മ- (പേടിഎം)
∙ ആദർ പൂനവല്ല- (സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ)

ഇന്ത്യയുടെ വ്യാപാര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ആഗോള നിക്ഷേപ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുമുള്ള ചർച്ചകൾ, കരാറുകൾ എന്നിവയ്ക്ക് ഊന്നൽ നൽകും. 

ശ്രദ്ധേയമാകുന്നത് മലയാളി വനിതാ മേധാവികളുടെ പ്രാധിനിത്യം
ആഗോള പ്രശസ്തി നേടിയ മലയാളി വനിതാ സിഇഒമാരുടെ പ്രാധിനിത്യം ഈ വർഷത്തെ ദാവോസ് ഉച്ചകോടിയുടെ പ്രത്യേകതയാണ്. പങ്കെടുക്കുന്നവരിൽ ചിലർ: 

∙ ലീന നായർ- ലോകോത്തര ആഡംബര ബ്രാൻഡ് ചാനൽ കമ്പനി സിഇഒ, ചില്ലറ വില്‍പന - ഉപഭോക്തൃ സംരക്ഷണ മേഖലയില്‍ നല്‍കിയ അമൂല്യ സേവനങ്ങള്‍ക്ക് ബ്രിട്ടിഷ് ഗവൺമെന്റിന്റെ അവാർഡിന് അർഹയായ വനിതാ സിഇഒ.

∙ ഗീത ഗോപിനാഥ്- ആഗോള സാമ്പത്തിക നയങ്ങളെ സ്വാധീനിക്കുന്ന അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) ആദ്യ വനിതാ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ഗീത ഗോപിനാഥ്.

∙ രേഷ്മ രാമചന്ദ്രൻ- തന്റെ പ്രവർത്തന മേഖലയിലെ നവീകരണത്തിനും വളർച്ചയ്ക്കും നേതൃത്വം നൽകുന്ന ദീർഘവീക്ഷണമുള്ള കോർപ്പറേറ്റ് നേതാവ്. വേൾഡ് വുമൺ ഫെഡറേഷൻ സഹസ്ഥാപക. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ലോക പ്രശസ്ത വനിതാ മേധാവികളെ ഒത്തൊരുമിപ്പിച്ചുള്ള ചർച്ചകളും, മീറ്റിങ്ങുകളുമാണ് "ഇക്വാളിറ്റി മൂൺ ഷോട്ട്" എന്ന അജണ്ടയോടെ വേൾഡ് വുമൺ ഫെഡറേഷൻ ദാവോസിൽ ഒരുക്കുന്നത്‌.

ആഗോളകമ്പനികളുടെ തലപ്പത്തു മലയാളി പ്രൊഫഷനലുകളുടെ വർദ്ധിച്ചുവരുന്ന പ്രാതിനിധ്യം ഈ വർഷത്തെ സാമ്പത്തിക ഫോറത്തിലെ പങ്കാളിത്തത്തിലും പ്രതിഫലിക്കും. 

ലോക സാമ്പത്തിക ഫോറത്തെക്കുറിച്ച്
പൊതു-സ്വകാര്യ സഹകരണത്തിനായുള്ള രാജ്യാന്തര സംഘടനയാണ് ലോക സാമ്പത്തിക ഫോറം. ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും ഉൾക്കൊള്ളലും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്ന പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനുമായി സ്വിറ്റസർലൻഡിലെ ദാവോസിൽ എല്ലാ വർഷവും ജനുവരിയിൽ നടക്കുന്ന വാർഷിക യോഗം വിവിധ മേഘലകളിൽ പ്രവർത്തിക്കുന്ന ആഗോള കമ്പനികളെയും രാഷ്ട്ര നേതാക്കളെയും ചർച്ചക്കായി ഒരുമിച്ച് കൊണ്ടുവരുന്നു. കൂടുതൽ വിവരങ്ങൾക്ക് suniljos@gmail.com ഔദ്യോഗിക www.weforum.org വെബ്സൈറ്റ് സന്ദർശിക്കുക.

English Summary:

World Economic Forum 2025 Annual Meeting on January 20 in Switzerland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com