പേരിലെ ദുബായ് പ്രശ്നമായി; തുർക്കിയിൽ നിർമിച്ച ചോക്ലേറ്റുകൾ ജർമനിയിൽ വിൽക്കുന്നതിന് വിലക്ക്

Mail This Article
×
കൊളോൺ∙ തുർക്കിയിൽ നിർമിച്ച ‘അൽയാൻ ദുബായ് ഹാൻഡ് മെയ്‌ഡ് ചോക്ലേറ്റുകൾ’ ഒരു അറിയിപ്പ് ഉണ്ടാകും വരെ ജർമനിയിൽ വിൽക്കാൻ പാടില്ല എന്ന് കൊളോൺ കോടതി ഉത്തരവിട്ടു.
ജർമനിയിലെ യൂറോപ്യൻ സൂപ്പർമാർക്കറ്റ് ഗ്രൂപ്പായ ALDI ആണ് ഈ ചോക്ലേറ്റ് തുർക്കിയിൽ നിന്നും ഇറക്കുമതി ചെയ്യുന്നത്. ചോക്ലേറ്റിന്‍റെ ലേബലിൽ വ്യക്തമായും ഉത്പന്നം നിർമിക്കുന്നത് തുർക്കിയിലാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് ആൽഡി വാദിച്ചു. എന്നാൽ ഈ ഉത്പന്നത്തിന്‍റെ പേര് ഉപഭോക്താക്കളെ ഇത് ദുബായിൽ നിർമിച്ചതാണെന്ന തെറ്റിധാരണ ഉണ്ടാക്കുന്നതിന് കാരണമാകുന്നതായി കോടതി വിലയിരുത്തി.
ALDI ഈ ഉത്തരവിനെതിരെ വീണ്ടും അപ്പീൽ നൽകിയിട്ടുണ്ട്. പ്രമുഖ സൂപ്പർമാർക്കറ്റ് ഗ്രൂപ്പുകളിൽ എല്ലാം ഈ ചോക്ലേറ്റ് വിൽക്കുന്നുണ്ടായിരുന്നു.
വാർത്ത: അനിൽ മൈലാടുംപാറ
English Summary:
Cologne Court Halts 'Alyan Dubai' Chocolate Sales
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.