ഹെരിഫോർഡ് മലയാളി അസോസിയേഷൻ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു

Mail This Article
യുകെ ∙ ഹെരിഫോർഡ് മലയാളി അസോസിയേഷൻ (ഹേമ) ജനുവരി 11ന് ഹെരിഫോർഡ് സെന്റ് മേരീസ് റോമൻ കാത്തലിക് ഹൈസ്കൂളിൽ ഹാളിൽ ക്രിസ്മസ്-പുതുവത്സരാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. ഉച്ചക്ക് 3:30 മണിയോടെ തുടങ്ങിയ പരിപാടികൾ രാത്രി 9:30വരെ നീണ്ടു നിന്നു.
ഹേമയുടെ പ്രസിഡന്റ് ജോജി ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങ് ഹേമയുടെ പ്രഥമ പ്രസിഡന്റ് കൂടിയായ സാമൂഹിക പ്രവർത്തകൻ ബിൻസോ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ഹേമയുടെ എക്സിക്യൂട്ടീവ് അംഗം ഡോ. നിശാന്ത് ബഷീർ ചടങ്ങിൽ ആശംസകൾ നേർന്നു.
വിവിധ കലാപരിപാടികളും നൃത്ത-സംഗീത ആലാപനങ്ങളും ആഘോഷത്തിന് മാറ്റ് കൂട്ടി. ഗോകുൾ ഹർഷനും സംഘവും അവതരിപ്പിച്ച തത്സമയ സംഗീത പരിപാടി പ്രേക്ഷകരെ ആവേശഭരിതരാക്കി.
സാന്താക്ലോസിന്റെ പ്രത്യക്ഷവും സമ്മാന വിതരണവും കുട്ടികൾക്കായി ആഘോഷത്തെ കൂടുതൽ ഉത്സവമാക്കി. ഹേമ സെക്രട്ടറി ജിൻസ് വരിക്കാനിക്കൽ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാ സംഘാടകരെയും പ്രവർത്തകരെയും അഭിനന്ദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. പങ്കെടുത്ത എല്ലാവർക്കും ഹേമ എക്സിക്യുട്ടീവ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.