ADVERTISEMENT

പാരിസ് ∙ രാജ്യാന്തര എഐ ആക്ഷന്‍ ഉച്ചകോടി ഫെബ്രുവരി 10, 11 തീയതികളില്‍ ഫ്രാന്‍സില്‍ നടക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ ആണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 15ന് ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന ജി 20 ഉച്ചകോടിക്കിടെ നരേന്ദ്ര മോദി ഇമ്മാനുവല്‍ മക്രോയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിജിറ്റല്‍ ടെക്നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് അന്ന് ഇരുനേതാക്കളും നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് ഈ വരുന്ന ഫെബ്രുവരി 10,11 തീയതികളില്‍ നടക്കാന്‍ പോകുന്ന രാജ്യാന്തര എഐ ആക്ഷന്‍ ഉച്ചകോടി.

'അന്താരാഷ്ട്ര എഐ ആക്ഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചു. ഞങ്ങള്‍ ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു'', പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ പറഞ്ഞു.

അമേരിക്ക, ചൈന, ഇന്ത്യ, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇമ്മാനുവല്‍ മക്രോയുടെ താല്‍പര്യത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എഐ ആക്ഷന്‍ ഉച്ചകോടിയുടെ മുന്‍ സമ്മേളനങ്ങള്‍ 2023 നവംബറില്‍ യുകെയിലും 2024 മെയ് മാസത്തില്‍ ദക്ഷിണ കൊറിയയിലും വച്ച് നടന്നിരുന്നു.

English Summary:

PM Narendra Modi to attend AI Action Summit in France

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com