ADVERTISEMENT

ലണ്ടൻ∙ യുണൈറ്റഡ് ബേസിൽ മലയാളി അസോസിയേഷൻ (യുബിഎംഎ)  ക്രിസ്മസ്-ന്യൂ ഇയർ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഫിൽട്ടൺ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടികളുടെ  പ്രധാന ആകർഷണം യുകെയിൽ ആദ്യമായി അരങ്ങേറിയ 'തോടയാട്ടം' ആയിരുന്നു.  ചവിട്ടുനാടകത്തിന്‍റെ സ്ത്രീ  വേർഷനായ തോടയാട്ടം മിനിയും സംഘവുമാണ് അവതരിപ്പിച്ചത്.

നെൽസൺ, ഷെമി, രാജേഷ് കർത്ത, നക്ഷത്ര, ഷെറിൻ, സോണിയ, റെജി എന്നിവർ ഗാനങ്ങൾ ആലപിച്ചു.  അനറ്റ് ടീം, അനീറ്റ ആൻഡ് ടീം, റോസ് ജോഷി ആൻഡ് ടീം എന്നിവർ അവതരിപ്പിച്ച  സിനിമാറ്റിക് നൃത്തങ്ങളും  ശ്രദ്ധേയമായി. മികച്ച  വേദിയൊരുക്കലും  ഡിജെ  സംഗീതവും  പരിപാടിയെ  കൂടുതൽ  അവിസ്മരണീയമാക്കി. യുബിഎംഎ അംഗങ്ങൾ ഒരുക്കിയ  രുചികരമായ  ഭക്ഷണവും  എല്ലാവരുടെയും  പ്രശംസ  പിടിച്ചുപറ്റി.

യുണൈറ്റഡ് ബേസിൽ മലയാളി അസോസിയേഷൻ (യുബിഎംഎ)  ക്രിസ്മസ്-ന്യൂ ഇയർ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
യുണൈറ്റഡ് ബേസിൽ മലയാളി അസോസിയേഷൻ (യുബിഎംഎ) ക്രിസ്മസ്-ന്യൂ ഇയർ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

ഇൻഫിനിറ്റി മോർഗേജ്  പരിപാടിയുടെ  മുഖ്യ  സ്പോൺസറായിരുന്നു.  അംജ ട്രാവൽസ്, സാംഗി റസ്റ്ററന്‍റ്  എന്നിവർ  മറ്റ്  സ്പോൺസർമാരായിരുന്നു.

ubm-uk-celebrates-christmas-and-new-year-with-thodayattam1

യുബിഎംഎ  പ്രസിഡന്‍റ്  ബിജു  പപ്പാരിൽ  എല്ലാവർക്കും  സ്വാഗതം  പറഞ്ഞു.  പ്രസിഡന്‍റും  സെക്രട്ടറി  ജെയ്  ചെറിയാനും  15  അംഗ  എക്സിക്യൂട്ടീവ്  കമ്മിറ്റി  ഭാരവാഹികളും  ചേർന്ന്  പരിപാടി  ഉദ്ഘാടനം  ചെയ്തു.  മിനി  പരിപാടിയുടെ  അവതാരകയായിരുന്നു.വൈബ്രന്‍റ്സ്  യുകെയാണ്  വേദിയൊരുക്കിയത്.  എബി  ലൈറ്റ്സ്  ആൻഡ്  സൗണ്ട്  കൈകാര്യം  ചെയ്തു.  സോണിയ  സോണിയ  ഡെക്കറേഷൻ  ഒരുക്കി.  ജോൺ  ജോസഫും  ജാക്സൺ  ജോസഫും  പ്രോഗ്രാം  കോഓർഡിനേറ്റർമാരായിരുന്നു.
വാർത്ത : ജെഗി ജോസഫ് 

English Summary:

UBM UK Celebrates Christmas and New Year with a Unique 'Thodayattam' Performance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com