'മരണ ദ്വീപിലെ' ഐറിഷ് സഞ്ചാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങി

Mail This Article
കോ താവോ ∙ തായ്‌ലൻഡ് ദ്വീപായ കോ താവോയിൽ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഐറിഷ് സഞ്ചാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങി.കഴിഞ്ഞയാഴ്ച കോ ക്ലെയറിലെ ക്വിൽറ്റിയിൽ നിന്നുള്ള റോബി കിൻലാനെ (21) ഫോണും ഇയർഫോണും കയ്യിൽ പിടിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
റോബിയുടെ പെട്ടെന്നുള്ള മരണത്തിൽ ആദ്യം ദുരൂഹതയുണ്ടായിരുന്നുവെങ്കിലും പ്രാഥമിക പോസ്റ്റ്‌മോർട്ടം ഫലങ്ങളിൽ ശ്വാസകോശ സംബന്ധമായ ഹൃദയസ്തംഭനത്തെ തുടർന്നാണ് റോബി മരിച്ചതെന്ന് കണ്ടെത്തിയതായി കുടുംബം പറഞ്ഞു. വരും ആഴ്ചകളിൽ കൂടുതൽ വ്യക്തമായ ഫലങ്ങൾ ലഭിക്കുമെന്ന് കുടുംബം പ്രതീക്ഷിക്കുന്നു.
കോ താവോ ദ്വീപിനെ വിശദീകരിക്കാനാകാത്തതോ സംശയാസ്പദമായതോ ആയ ടൂറിസ്റ്റ് മരണങ്ങളുടെ എണ്ണം കാരണം ചിലർ 'മരണ ദ്വീപ്' വിളിക്കുന്നുണ്ട്. റോബി ദ്വീപിൽ ഒരു അഡ്വാൻസ്ഡ് ഡൈവിങ് കോഴ്‌സ് പൂർത്തിയാക്കിയിരുന്നു. 12 വയസ്സുള്ളപ്പോൾ മുതൽ നീന്തൽ റോബിക്ക് ഇഷ്ടമായിരുന്നുവെന്ന് കുടുംബം അറിയിച്ചു. റോബിയുടെ ഭൗതികാവശിഷ്ടങ്ങൾ അയർലൻഡിലേക്ക് തിരിച്ചയക്കാനുള്ള ഫണ്ട് ഗോഫണ്ട് മീയിൽ പുരോഗമിക്കുകയാണ്.