ADVERTISEMENT

മോസ്കോ ∙ റീൽസ് ഷൂട്ടിനിടെ കുഞ്ഞിനെ ചവിട്ടി തെറിപ്പിക്കുന്ന യുവതിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. മോസ്കോയിൽ നടന്നതെന്ന് കരുതപ്പെടുന്ന സംഭവത്തിൽ റഷ്യൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

രണ്ട് സ്ത്രീകൾ ഒരു കുട്ടിയെ കട്ടിലിൽ നിർത്തി ഡാൻസ് ചെയ്യുന്നതാണ് വിഡിയോയിലുള്ളത്. പിന്നാലെ കുഞ്ഞിനെ പിടിച്ചിരുന്ന യുവതി ശക്തമായി തൊഴിക്കുന്നതും കുഞ്ഞ് തെറിച്ചു വീണ് കരയുന്നതും കാണാം. യുവതിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. സംഭവത്തിൽ പ്രതിഷേധവുമായിഒട്ടറേ പേർ രംഗത്തെത്തിയിട്ടുണ്ട്.

9 സെക്കന്‍റ് മാത്രമാണ് വിഡിയോയിലുള്ളത്. തെറിച്ചു വീണ കുഞ്ഞ് കരയുന്നതും യുവതികൾ ശ്രദ്ധിച്ചില്ലെന്നും സമൂഹ മാധ്യമത്തിൽ ആക്ഷേപം ഉയരുന്നുണ്ട്

English Summary:

Woman Investigated for Kicking Baby During Reels Shoot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com