32 വർഷം ഒറ്റയ്ക്കൊരു ദ്വീപിൽ; നഗരജീവിതത്തിലേക്ക് മടങ്ങിയ ഇറ്റലിയുടെ 'റോബിൻസൺ ക്രൂസോ' അന്തരിച്ചു

Mail This Article
റോം ∙ ബുഡെല്ലി ദ്വീപിൽ 32 വർഷത്തെ ഏകാന്ത ജീവിതത്തിന് ശേഷം നഗരജീവിതത്തിലേക്ക് മടങ്ങിയ മൗറോ മൊറാണ്ടി 85-ാം വയസ്സിൽ അന്തരിച്ചു. ദ്വീപിലെ ഒറ്റപ്പെട്ട ജീവിതത്തിന് "റോബിൻസൺ ക്രൂസോ" എന്നറിയപ്പെടുന്ന ഇറ്റലികാരനായ മൗറോ മൊറാണ്ടി മൂന്ന് വർഷം മുൻപാണ് നാഗരികതയിലേക്ക് മടങ്ങിയത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഇറ്റാലിയൻ ദ്വീപായ സാർഡിനിയയ്ക്ക് സമീപമുള്ള ഒരു പഴയ അഭയകേന്ദ്രമായ ബുഡെല്ലി ദ്വീപിലെ ഏക താമസക്കാരനായി മൊറാണ്ടി മാറി.
തുടർന്ന് മാധ്യമങ്ങൾ അദ്ദേഹത്തിന് 'റോബിൻസൺ ക്രൂസോ' എന്ന വിളിപ്പേര് നൽകി. തന്റെ ഏകാന്ത ജീവിതത്തിൽ അദ്ദേഹം അഭിമാനിച്ചു. 1989-ൽ പോളിനേഷ്യയിലേക്ക് ഒരു ദൗത്യത്തിനായി കപ്പൽ കയറാൻ ശ്രമിക്കുന്നതിനിടെ കപ്പൽ തകർന്ന് മൊറാണ്ടി ദ്വീപിലകപ്പെട്ടു.
32 വർഷക്കാലം അദ്ദേഹം ദ്വീപിലെ ബീച്ചുകൾ വൃത്തിയായി സൂക്ഷിക്കുകയും ദ്വീപിന്റെ ആവാസവ്യവസ്ഥയെക്കുറിച്ച് പകൽ യാത്രക്കാർക്ക് അറിവ് നൽകുകയും ചെയ്തു. 2021-ൽ ഗാർഡിയന് നൽകിയ അഭിമുഖത്തിൽ, ബുഡെല്ലിക്ക് ശേഷമുള്ള ജീവിതവുമായി പൊരുത്തപ്പെടാൻ താൻ പാടുപെടുകയാണെന്ന് മൊറാണ്ടി പറഞ്ഞു.