സ്പെയിനിൽ ചെയർലിഫ്റ്റ് അപകടം: 39 പേർക്ക് പരുക്ക്, 9 പേരുടെ നില ഗുരുതരം

Mail This Article
അരാഗൺ∙ സ്പെയിനിലെ അരാഗൺ വാലിയിലുള്ള ആസ്റ്റൺ സ്കീ റിസോർട്ടിൽ ചെയർലിഫ്റ്റ് പൊട്ടിവീണ് 39 പേർക്ക് പരുക്കേറ്റു. ഇതിൽ 9 പേരുടെ നില ഗുരുതരമാണ്. 80 പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
അഞ്ച് ഹെലികോപ്റ്ററുകളും ഡസൻ കണക്കിന് ആംബുലൻസുകളും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.
ചെയർലിഫ്റ്റുകൾ മുകളിലേക്കും താഴേക്കും ചാടിയപ്പോൾ ആളുകൾ വായുവിലേക്ക് വലിച്ചെറിയപ്പെട്ടതായി ഒരു ദൃക്സാക്ഷി പറഞ്ഞു.അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കായി പ്രത്യേക ടെലിഫോൺ നമ്പർ സ്ഥാപിച്ചിട്ടുണ്ട്.
"ആസ്റ്റൺ സ്കീ റിസോർട്ടിലെ അപകട വാർത്ത കേട്ട് ഞെട്ടി. സർക്കാരിന്‍റെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യാൻ ഞാൻ അരാഗൺ പ്രസിഡന്‍റ് ജോർജ് അസ്കോണുമായി സംസാരിച്ചു" –സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. സ്കീ റിസോർട്ട് സ്ഥിതി ചെയ്യുന്ന അരാഗൺ മേഖലയുടെ പ്രസിഡന്‍റ് ജോർജ് അസ്കോൺ സംഭവം സ്ഥലത്തേക്ക് പോയിട്ടുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.