ADVERTISEMENT

വലെൻസിയ∙ സ്പെയിനിലെ വലെൻസിയയിൽ  30 മണിക്കൂർ നീണ്ട  ലിംഗോദ്ധാരണത്തിന്  ഇരയായ 36കാരന് 44 ലക്ഷം രൂപ നഷ്ടപരിഹാരം. പ്രിയാപിസം എന്ന അവസ്ഥയ്ക്ക്  ചികിത്സ തേടിയെത്തിയ യുവാവിന് കൃത്യമായ  ചികിത്സ  ലഭിക്കാതിരുന്നതാണ് ദുരന്തത്തിന് കാരണമെന്ന് കണ്ടെത്തിയതോടെയാണ് നടപടി.

വലെൻസിയയിലെ അൽബൈദയിലെ ഹെൽത്ത് സെന്‍ററിൽ നിന്ന് ഒന്‍റിനിയന്‍റ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും  യൂറോളജിസ്റ്റിനെ കാണാൻ  കാത്തിരിക്കേണ്ടി വന്നു. ചികിത്സ വൈകുന്നതായുള്ള  പരാതിയെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും  അപ്പോഴേക്കും  രോഗം  മൂർച്ഛിച്ചിരുന്നു.  മൂന്നാമത്തെ ആശുപത്രിയിലെത്തിയപ്പോൾ  20 മണിക്കൂറിലധികമായി  ഉദ്ധാരണം  തുടരുകയായിരുന്നു.

ഡിസ്ചാർജ്  ചെയ്ത  ശേഷം  ശസ്ത്രക്രിയ നടത്തിയെങ്കിലും, ആശുപത്രിയുടെ അനാസ്ഥ മൂലം രണ്ടാമതും ശസ്ത്രക്രിയയ്ക്ക്  വിധേയനാകേണ്ടി  വന്നു. നാലു വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ വലെൻസിയ പ്രാദേശിക ഭരണകൂടം  49,104 യൂറോ (ഏകദേശം 44 ലക്ഷം രൂപ) നഷ്ടപരിഹാരം  വിധിച്ചു. യുവാവിന്‍റെ ഭാര്യയ്ക്ക് 5000 യൂറോയും നഷ്ടപരിഹാരം  ലഭിക്കും.

English Summary:

Man Awarded 44 Lakh Rupees in Compensation for Hospital's Negligence Leading to 30-Hour Erection

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com