ലണ്ടനിൽ സ്വാമി വിവേകാനന്ദ ജയന്തി ആഘോഷങ്ങൾ ജനുവരി 25ന്

Mail This Article
×
ലണ്ടൻ ∙ യുകെയിലെ ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷത്കാരത്തിനു വേണ്ടി ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൌണ്ടേഷനും ചേർന്ന് സ്വാമി വിവേകാനന്ദ ജയന്തി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ഈ വരുന്ന ജനുവരി 25ന് വൈകുന്നേരം 6 മണി മുതൽ ക്രോയിഡോണിലെ തൊണ്ടൺ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടൺ കമ്മ്യൂണിറ്റി സെന്റെറിൽ വച്ചാണ് ചടങ്ങുകൾ.
അന്നേ ദിവസം എൽഎച്ച്എ ടീം കുട്ടികളുടെ ഭജന, കുട്ടികൾ അവതരിപ്പിക്കുന്ന വിവേകാനന്ദ പ്രഭാഷണം, ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ജാതിമത ഭേദമന്യേ എല്ലാവരെയും ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
English Summary:
Swami Vivekananda Jayanti celebrations in London on January 25
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.