തുർക്കിയിലെ റിസോർട്ടിൽ തീപിടിത്തം; 66 മരണം, 51 പേർക്ക് പരുക്ക്

Mail This Article
ഇസ്താംബുൾ ∙ വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ സ്കീ റിസോര്‍ട്ടിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 66 മരണം. 51 പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് തുര്‍ക്കി ആഭ്യന്തര മന്ത്രി അലി യെര്‍ലികായ പറഞ്ഞു. അതേസമയം തീപിടിത്തത്തിന്റെ കാരണങ്ങൾ വ്യക്തമല്ല. 234 പേരാണ് ഹോട്ടലിൽ ഉണ്ടായിരുന്നത്.
അഗ്നിശമനസേനയുടെ 30 വാഹനങ്ങളും 28 ആംബുലന്‍സുകളും സംഭവസ്ഥലത്ത് രക്ഷപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. റിസോര്‍ട്ടിന്‍റെ മേല്‍ക്കൂരയും മുകള്‍ നിലകളും കത്തുന്ന ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ശക്തമായ കാറ്റ് അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ദുഷ്കരമാക്കുന്നുണ്ട്.
ഹോട്ടലിന്‍റെ മുന്‍ഭാഗം മരം കൊണ്ട് നിര്‍മ്മിച്ചത് തീ പെട്ടെന്ന് പടരാന്‍ കാരണമായി. കനത്ത പുക കാരണം എമര്‍ജന്‍സി എക്സിറ്റിലേക്കുള്ള പടികള്‍ കണ്ടെത്താനും ബുദ്ധിമുട്ടായി. ഹോട്ടല്‍ പൂര്‍ണ്ണമായും തീയുടെ ആളിപ്പടരില്‍ ആയിരുന്നു. ബൊലു പ്രവിശ്യയിലെ കര്‍ത്താല്‍കായ സ്കീ റിസോര്‍ട്ട് പ്രദേശവാസികള്‍ക്ക് പ്രിയപ്പെട്ടതാണ്.