ഒലാഫ് ഷോള്‍സും ഇമ്മാനുവൽ മക്രോയും ഉഭയകക്ഷി ചര്‍ച്ച നടത്തി

Mail This Article
പാരിസ്∙ ജർമൻ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോയും പാരിസിൽ ഉഭയകക്ഷി ചര്‍ച്ച നടത്തി. ട്രംപ് ഭരണകൂടം, റഷ്യ – യുക്രെയ്ൻ യുദ്ധം, മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം എലിസി കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ച്ചയിൽ നേതാക്കൾ ചർച്ച ചെയ്തു.രണ്ടാം ലോകമഹായുദ്ധാനന്തര നേതാക്കളായ കോണ്‍റാഡ് ആഡനൗറും ചാള്‍സ് ഡി ഗല്ലും തമ്മില്‍ ഒപ്പുവച്ച 1963ലെ എലിസീ ഉടമ്പടിയുടെ വാര്‍ഷികം യോഗത്തില്‍ ഷോള്‍സ് പങ്കെടുത്തു.
യൂറോപ്പിനെ ഏകീകരിക്കാന്‍ ജർമനിയും ഫ്രാൻസും തങ്ങളുടെ പങ്കുവഹിക്കണം. സ്വന്തം താൽപര്യങ്ങള്‍ സംരക്ഷിക്കാൻ യൂറോപ്പിന് അറിയാമെന്നും ഇമ്മാനുവൽ മക്രോ വ്യക്തമാക്കി
ദാവോസിലെ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ നടത്തിയ പ്രസംഗത്തില്‍ യുഎസുമായുള്ള ജർമനിയുടെ അടുത്ത ബന്ധം തുടരുമെന്ന് ഷോൾസ് വ്യക്തമാക്കി. പല യുഎസ് വ്യാപാര പങ്കാളികള്‍ക്കും ട്രംപ് താരിഫ് വാഗ്ദാനം ചെയ്തതോടെ, സ്വതന്ത്ര വ്യാപാരത്തെ പ്രതിരോധിക്കാന്‍ ഷോൾസ് ശക്തമായി രംഗത്തുവന്നു.