ADVERTISEMENT

ഡബ്ലിൻ ∙ യുകെയിലെ പുരോഗമന കലാ,സാംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ നോർത്തേൺ അയർലൻഡ് ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന 'കേരളീയം കോഫി ഫെസ്റ്റ്' മാർച്ച് അവസാന വാരം നടക്കും.

പരിപാടിയുടെ മുന്നോടിയായി സാംസ്കാരിക വൈവിധ്യം എന്ന വിഷയത്തിൽ സാംസ്കാരിക സെമിനാർ ലിസ്ബണിൽ നടന്നു. മൺമറഞ്ഞുപോയ കലാകാരനും അതുല്യ പ്രതിഭയുമായ ഭാവഗായകൻ പി. ജയചന്ദ്രന്‍റെ ദീപ്തസ്മരണയിൽ  അദ്ദേഹത്തിന്‍റെ തന്നെ ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള ഗാനാഞ്ജലിയും സെമിനാറിന്‍റെ ഭാഗമായി അവതരിപ്പിച്ചു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

സമീക്ഷ യുകെ നാഷനൽ സെക്രട്ടറിയേറ്റ് അംഗം ബൈജു നാരായണൻ സെമിനാർ ഉദ്ഘാടനം ചെയ്തു. നോർത്തേൺ അയർലൻഡ്  ഏരിയ ജോ. സെക്രട്ടറി രഞ്ചു രാജുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏരിയ സെക്രട്ടറി ആതിര രാമകൃഷ്ണൻ സ്വാഗതവും ദേശീയ സമിതിയംഗം ജോബി പെരിയാടാൻ ആശംസയും ബെൽഫാസ്റ്റ് യൂണിറ്റ് പ്രസിഡന്റ് പ്രദീപ് വാസുദേവൻ നന്ദിയും പറഞ്ഞു.

ലോകകേരള സഭാംഗം ജയപ്രകാശ് സാംസ്കാരിക വൈവിധ്യം എന്ന വിഷയത്തിൽ സെമിനാറിന്‍റെ ഭാഗമായി പവർ പോയിന്റ് പ്രസന്റേഷനും സംവാദാത്മക സെഷനും സംഘടിപ്പിച്ചു. ബെൽഫാസ്റ്, ലിസ്ബൺ, ലണ്ടൻഡെറി, ബാലീമിന എന്നിവിടങ്ങളിൽ നിന്നുമെത്തിയ പ്രതിനിധികൾ  ചർച്ചയിൽ  പങ്കെടുത്തു. സെമിനാറിൽ ഉയർന്നുവന്ന ആശയങ്ങളും അഭിപ്രായങ്ങളുമടങ്ങുന്ന റിപ്പോർട്ട് മാർച്ച് അവസാനം സംഘടിപ്പിക്കുന്ന 'കേരളീയം കോഫി ഫെസ്റ്റ്' ന്‍റെ പ്രചരണാർത്ഥം നോർത്തേൺ അയർലൻഡ് മലയാളി സമൂഹത്തിൽ ക്യാംപെയ്ൻ ആയി പ്രചരിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

English Summary:

Cultural seminar organized by Samiksha UK Northern Ireland Area Committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com