ജര്‍മന്‍ ചാന്‍സലറും ഫ്രഞ്ച് പ്രസിഡന്റും കൂടിക്കാഴ്ച നടത്തി

Mail This Article
പരിസ് ∙ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയും തമ്മില്‍ പരിസില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തി. ഉച്ചയ്ക്ക് എലിസി കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. പുതിയ ട്രംപ് ഭരണകൂടം, യുക്രെയ്നിലെ യുദ്ധം, മിഡില്‍ ഈസ്ററിലെ സംഘര്‍ഷം എന്നിവ പ്രധാന ചര്‍ച്ചാവിഷയമായി.
രണ്ടാം ലോകമഹായുദ്ധാനന്തര നേതാക്കളായ കോണ്‍റാഡ് ആഡനൗറും ചാള്‍സ് ഡി ഗല്ലും തമ്മില്‍ ഒപ്പുവച്ച 1963ലെ എലിസീ ഉടമ്പടിയുടെ വാര്‍ഷിക യോഗത്തിലും ഷോള്‍സ് പങ്കെടുത്തു. ട്രംപ് താരിഫുകള്‍ക്ക് യൂറോപ്പ് തയാറെടുത്തു ദാവോസിലെ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ നടത്തിയ പ്രസംഗത്തില്‍ യുഎസുമായുള്ള ജര്‍മനിയുടെ അടുത്ത ബന്ധത്തിന് ഷോള്‍സ് അടിവരയിട്ടു,
പല യുഎസ് വ്യാപാര പങ്കാളികള്‍ക്കും ട്രംപ് താരിഫ് വാഗ്ദാനം ചെയ്തതോടെ, സ്വതന്ത്ര വ്യാപാരത്തെ പ്രതിരോധിക്കാന്‍ ഷോള്‍സും ശക്തമായി രംഗത്തുവരികയും ഒറ്റപ്പെടലിന്റെ അനന്തരഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
യൂറോപ്യന്‍ രാജ്യങ്ങള്‍ ഒറ്റയ്ക്കല്ല. യൂറോപ്യന്‍ യൂണിയനും അവരുടെ പങ്കാളികളും ഒരുമിച്ച് സ്വതന്ത്ര വ്യാപാരത്തെ പ്രതിരോധിക്കും. ഇയുവിന്റെ അഭിവൃദ്ധിയുടെ അടിസ്ഥാനം കൂട്ടായ്മാണന്നും ഷോള്‍സ് ലോക സാമ്പത്തിക ഫോറത്തില്‍ പറഞ്ഞു.