യൂറോപ്പിനെ ലക്ഷ്യമാക്കി ചുഴലിക്കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്

Mail This Article
ബര്‍ലിന്‍ ∙ അറ്റ്ലാന്‍റിക് സമുദ്രത്തിൽ നിന്ന് പല ചുഴലിക്കാറ്റുകൾ യൂറോപ്പിനെ ബാധിക്കുമെന്ന് മുന്നറിയിപ്പ്. ജർമനിയിൽ ശക്തമായ കാറ്റും ചിലപ്പോൾ കൊടുങ്കാറ്റും ഉണ്ടാവുമെന്നാണ് പ്രവചനം. വ്യാഴാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച വരെ പടിഞ്ഞാറൻ യൂറോപ്പിലും തുടർന്ന് ജർമനിയിലും ചുഴലിക്കാറ്റ് വീശുമെന്ന് നിലവിലെ പ്രവചനങ്ങൾ സൂചിപ്പിക്കുന്നു.
രണ്ട് കൊടുങ്കാറ്റുകൾ ‘ചുഴലിക്കാറ്റുകളായി' വികസിക്കും. ആദ്യത്തേത് വ്യാഴാഴ്ച മുതൽ വെള്ളി വരെയും പിന്നീട് മറ്റൊന്ന് ശനിയാഴ്ച മുതൽ ഞായർ വരെയും രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. വടക്കൻ റൈൻ-വെസ്റ്റ്ഫാലിയ, ബാഡൻ-വുർട്ടംബർഗ്, വടക്കൻ തീരത്ത് വെള്ളിയാഴ്ചയും തിങ്കളാഴ്ചയും ശക്തമായ കാറ്റും മഴയും പ്രതീക്ഷിക്കുന്നുണ്ട്. കൊടുങ്കാറ്റിന്‍റെ സമയത്ത് മണിക്കൂറിൽ 200 മുതൽ 300 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.