ട്രംപ് ലോക സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്തു

Mail This Article
ദാവോസ് ∙ സ്വിറ്റ്സര്‍ലന്‍ഡില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെയും വ്യവസായ പ്രമുഖരെയും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അഭിസംബോധന ചെയ്തു. മെക്സിക്കോ, കാനഡ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകള്‍ക്ക് തീരുവ ചുമത്തും. സാമ്പത്തിക സഹകരണത്തിനും വികസനത്തിനും വേണ്ടിയുള്ള സംഘടന (ഒഇസിഡി) ഗ്ലോബല്‍ ടാക്സ് ഡീലില്‍ നിന്ന് അമേരിക്കയെ പിൻവലിച്ചതായും ട്രംപ് അറിയിച്ചു
പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് യുഎസ് പിന്മാറി. പ്രതിരോധത്തിനായി കൂടുതല്‍ ചെലവഴിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു. യുഎസില്‍ ഉല്‍പാദിപ്പിക്കുന്ന കമ്പനികള്‍ക്കുള്ള കോര്‍പ്പറേറ്റ് നികുതി നിരക്ക് കുറയ്ക്കും. നാറ്റോയ്ക്ക് അമേരിക്ക എന്തെങ്കിലും ധനസഹായം നല്‍കണമോ എന്ന് തീരുമാനിച്ചിട്ടില്ല. മറ്റ് സഖ്യകക്ഷികളെ അമേരിക്ക സംരക്ഷിച്ചുവെന്നും എന്നാല്‍ നാറ്റോ അംഗങ്ങള്‍ ഞങ്ങളെ സംരക്ഷിക്കുന്നില്ല..
യുക്രെയ്നിലെ റഷ്യന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുട്ടിനുമായി കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹിക്കുന്നു. യൂറോപ്യന്‍ യൂണിയനിലേക്കുള്ള ഇറക്കുമതിക്ക് വലിയ നിയന്ത്രണങ്ങളും ഉയര്‍ന്ന നികുതിയും നേരിടുന്നുണ്ട്. 27 രാഷ്ട്രങ്ങള്‍ അടങ്ങുന്ന സംഘം അമേരിക്കയോട് 'വളരെ അന്യായമായി പെരുമാറി.
അമേരിക്ക യൂറോപ്പിനെ സ്നേഹിക്കുന്നതിനാല്‍ ഞാന്‍ ക്രിയാത്മകത പുലര്‍ത്താന്‍ ശ്രമിക്കുന്നു. അധികാരത്തിലേറുന്ന ആദ്യ ദിവസം തന്നെ പല രാജ്യങ്ങളിലും താരിഫ് ചുമത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ അങ്ങനെ ചെയ്തിട്ടില്ലെന്നും പകരം എന്ത് താരിഫുകളോ മറ്റ് വ്യാപാര നടപടികളോ ഏര്‍പ്പെടുത്തണമെന്ന് യുഎസ് ഏജന്‍സികളോട് ആവശ്യപ്പെടുകയും ചെയ്തു.