ടോണ്ടൻ മലയാളി കമ്മ്യൂണിറ്റിയുടെ ക്രിസ്മസ്–പുതുവത്സരാഘോഷം ഇന്ന് വെസ്റ്റ് മോക്ടൺ വില്ലേജ് ഹാളിൽ

Mail This Article
സോമർസെറ്റ്∙ യുകെയിലെ ടോണ്ടൻ മലയാളി കമ്മ്യൂണിറ്റി (ടിഎംസി) യുടെ ക്രിസ്മസ്, പുതുവത്സര ആഘോഷം ഇന്ന് ടോണ്ടനിലെ വെസ്റ്റ് മോക്ടൺ വില്ലേജ് ഹാളിൽ നടക്കും. റോയൽ നഴ്സിങ് കോളജിന്റെ പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 4 മണി മുതൽ രാത്രി 11 വരെയാണ് ആഘോഷം വൈകിട്ട് 4 ന് ഉദ്ഘാടനത്തിന് ശേഷം 4.30 മുതൽ 5.30 വരെ ആർസിഎൻ പ്രസിഡന്റുമായി ടോണ്ടൻ മലയാളികൾക്ക് സംവദിക്കാനുള്ള ചോദ്യോത്തര സെഷനും ഉണ്ടായിരിക്കും.
ടിഎംസിയുടെ കാരൾ ഗാന മത്സരം 5.30 മുതൽ ആരംഭിക്കും. കുട്ടികൾക്കായുള്ള കളറിങ് മത്സരം, ടോണ്ടൻ മലയാളികൾ അവതരിപ്പിക്കുന്ന കലാ പരിപാടികൾ, മ്യൂസിക്കൽ ഇവന്റ് വിത്ത് ഡിജെ, രുചികരമായ ഭക്ഷണം എന്നിവ ആഘോഷ പരിപാടികളോട് ഒപ്പം ക്രമീകരിച്ചിട്ടുണ്ടെന്ന് ടിഎംസി പ്രസിഡന്റ് എസ്. ലനിൻ കുമാർ, സെക്രട്ടറി ബിജു കുളങ്ങര എന്നിവർ അറിയിച്ചു. ടിഎംസി യുടെ അംഗത്വ വിതരണം ഇന്ന് വൈകിട്ട് 7 മണിമുതൽ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ലോയൽറ്റി ഫിനാൻഷ്യൽ സൊല്യൂഷൻസ് ആണ് ജിംഗിൾ ആൻഡ് ഫീസ്റ്റിന്റെ മുഖ്യ സ്പോൺസർ. മെഡിനീഡ്‌സ് ആൻഡ് പ്രാണ ആയുർവേദ, ഹോംസയൻസ് ഇന്റർനാഷനൽ ഫുഡ്സ്, മട്ടാഞ്ചേരി റസ്റ്ററന്റ്, ഡെയ്ലി നീഡ്‌സ് ഫുഡ്സ് ആൻഡ് വൈൻസ്, നമസ്തേ റസ്റ്റന്റ്, ലോമ എഡ്യൂക്കേഷണൽ കൺസൾട്ടൻസി, ആബെൽ ടാക്സി, മൈ ടൂർ കോമ്പസ്, ഫസ്റ്റ്‌കാൾ ഹെൽത്ത് കെയർ, റിവർസ്റ്റോൺ പ്രൊഡക്ഷൻസ്, എച്ച് സോഫ്റ്റ്‌വെയർ സൊല്യൂഷൻസ്, അഡി-ടെക് ടെക്നിക്കൽ സൊല്യൂഷൻസ്, ലാൻ ഹെൽത്ത്‌കെയർ, ജാസ് കോസ്റ്റ്യൂമ്സ്, ടൈം ടു ഡ്രൈവ് ഡ്രൈവിങ് സ്കൂൾ, ടുലിപ് ജേർണീസ്, സെക്കോറ ഡാൻസ് കളക്ഷൻസ് എന്നിവരാണ് സഹസ്പോൺസർമാർ.