മറ്റു യാത്രക്കാർ ഇറങ്ങിയിട്ടും ഇറങ്ങിയില്ല; വിമാനയാത്രയ്ക്കിടെ മലയാളി മരിച്ചു

Mail This Article
×
പുതുക്കാട് (തൃശൂർ) ∙ റുമാനിയയിൽ നിന്നു കൊച്ചിയിലേക്കുള്ള വിമാന യാത്രയ്ക്കിടെ ചെങ്ങാലൂർ സ്വദേശി നിഷാന്ത് (37) മരിച്ചു. എസ്എൻപുരം പാലപറമ്പിൽ ചന്ദ്രന്റെയും തങ്കമണിയുടെയും മകനാണ്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. റുമാനിയയിൽ നിന്നു ദോഹയിലെത്തി കണക്‌ഷൻ ഫ്ലൈറ്റ് വഴിയാണ് നെടുമ്പാശേരിയിൽ എത്തിയത്.
മറ്റു യാത്രക്കാർ ഇറങ്ങിയിട്ടും നിഷാന്ത് സീറ്റിൽ തന്നെ ഇരിക്കുന്ന നിലയിൽ കണ്ടെത്തിയിരുന്നു. വിമാന ജോലിക്കാർ എത്തി നിഷാന്തിന് പ്രഥമശുശ്രൂഷ നൽകി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 3 മാസം മുൻപാണ് നിഷാന്ത് യൂറോപ്പിലേക്ക് ജോലിക്കായി പോയത്. തിരിച്ച് നാട്ടിലേക്ക് വരുന്നതിനിടെയാണ് മരണം. ഇന്നലെ ഉച്ചയോടെ മൃതദേഹം വീട്ടിലെത്തിച്ചു. സംസ്‌കാരം നടത്തി. ഭാര്യ: അതുല്യ. മകൾ: ജാനകി (ഒന്നര വയസ്).
English Summary:
Malayali died on flight from Romania to Kochi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.