ADVERTISEMENT

ലണ്ടൻ/പാലക്കാട്∙ മലയാളി യുവാവ് യുകെയിൽ പനിയെ തുടർന്ന് അന്തരിച്ചു. മൂന്ന് വർഷം മുൻപ് വിദ്യാർഥി വീസയിൽ യുകെയിലെത്തിയ ആലത്തൂർ സ്വദേശി ലിബിൻ എം. ലിജോ (27) ആണ് അന്തരിച്ചത്. ഒരാഴ്ചയായി പനിയെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30ന് നോട്ടിങ്ങ്ഹാം ക്വീൻസ് ഹോസ്പിറ്റലിൽ ചികിത്സയിൽ തുടരവെയാണ് വിടപറഞ്ഞത്. ബോസ്റ്റണിൽ സെന്‍റ് ആന്‍റണീസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷൻ ഇടവകാംഗമായിരുന്നു.

നാട്ടിൽ നിന്ന് ബിസിനസ് ആൻഡ് മാനേജ്മെന്‍റ് പഠനത്തിനായി എത്തിയതായിരുന്നു ലിബിൻ. പാലക്കാട് ജില്ലയിലെ ആലത്തൂർ ഇരട്ടക്കുളം മണ്ടുമ്പാൽ ഹൗസിൽ ലിജോ എം. ജോയിയാണ് പിതാവ്. ബെനി ലിജോയാണ് മാതാവ്. സംസ്കാരം നാട്ടിൽ വച്ച് നടത്താനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. 

ഇതിനായുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്. നാട്ടിൽ തേനിടുക്ക് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ അംഗങ്ങളാണ് ലിബിന്‍റെ കുടുംബം. ലിബിൻ എം. ലിജോയുടെ അകാല വേർപാടിൽ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനം, ബോസ്റ്റൺ സെന്‍റ് ആന്‍റണീസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

English Summary:

Malayali youth Libin M Lijo dies of fever in UK

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com