കുടിയേറ്റ നിയമത്തിൽ ജർമൻ പാര്‍ലമെന്റില്‍ ചര്‍ച്ച തുടങ്ങി

Mail This Article
ബര്‍ലിന്‍∙ ജർമനിയുടെ കുടിയേറ്റ നിയമങ്ങള്‍ പൊളിച്ചെഴുതി കര്‍ശന കുടിയേറ്റ നയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ചര്‍ച്ച പാര്‍ലമെന്റില്‍ ആരംഭിച്ചു. കുടിയേറ്റവും നാടുകടത്തലും കൂടുതല്‍ കര്‍ക്കശമാക്കി മൈഗ്രേഷന്‍ നയം നടപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ് ചർച്ച ചെയ്യുന്നത്.
പ്രതിപക്ഷനേതാവും, ക്രിസ്റ്റ്യൻ ഡമോക്രാറ്റിക് യൂണിയന്‍ ചീഫും, ചാന്‍സലര്‍ സ്ഥാനാർഥിയുമായ ഫ്രീഡ്രിഷ് മെര്‍സ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച വിഷയത്തിലാണ് ചര്‍ച്ച തുടങ്ങിയത്. കുടിയേറ്റത്തെ അടിമുടി എതിര്‍ക്കുന്ന തീവ്ര കുടിയേറ്റവിരുദ്ധ പാര്‍ട്ടിയായ എഎഫ്ഡി ഇതിനെ പിന്താങ്ങാന്‍ സന്നദ്ധമായി. എന്നാല്‍ ഭരണകക്ഷി ഉള്‍പ്പെടുന്ന എസ്പിഡിയും, ഗ്രീന്‍സും ഇതിനെ എതിര്‍ക്കുകയാണ്. ബുധനാഴ്ച സിഡിയു നേതാവ് മെര്‍സ് ബുണ്ടെസ്ററാഗില്‍ രണ്ട് പ്രമേയങ്ങളും ഒരു കരട് നിയമവും ആണ് അവതരിപ്പിച്ചത്. ഇതിനെ സിഡിയു, എഫ്ഡിപി, എഎഫ്ഡി, ബിഎസ്ഡബ്ള്യു എന്നി പാര്‍ട്ടികള്‍ പിന്താങ്ങിയപ്പോള്‍ എഎഫ്ഡി പാര്‍ട്ടിയുമായി ചങ്ങാത്തവും അകലവും പാലിക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍ എഎഫ്ഡിയുടെ പിന്തുണ സ്വീകരിയ്ക്കുന്നതില്‍ എസ്പിഡിയും ഗ്രീന്‍സും സിഡിയുവിനെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. ബുണ്ടെസ്ററാഗില്‍ സംവാദം നടത്തി വോട്ടിനിട്ട് പാസാക്കണമെന്നാണ് മെര്‍സിന്റെ പക്ഷം. ഇതിനിടയില്‍ എസ്പിഡിയിലെ ഒരു വിഭാഗം മെര്‍സിന് പരോക്ഷമായി പിന്തണയ്ക്കുമെന്ന അഭ്യൂഹവും ഉണ്ട്.
കുടിയേേറ്റവും ആഭ്യന്തര സുരക്ഷയുമാണ് വിഷയങ്ങൾ. നിരസിക്കപ്പെട്ട അഭയാർഥിയുടെ മാരകമായ ആക്രമണത്തെത്തുടര്‍ന്ന് കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനുള്ള പ്രമേയങ്ങള്‍ ആണ് ജര്‍മന്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുന്നത്. അവരെ മറികടക്കാന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി യുടെ സഹായം താന്‍ ഒഴിവാക്കില്ലെന്ന് സിഡിയു നേതാവ് ഫ്രെഡറിക് മെര്‍സ് പറയുന്നു.
അതേസമയം ഫെബ്രുവരിയിലെ തിരഞ്ഞെടുപ്പില്‍ ചാന്‍സലറാകാന്‍ സിഡിയു നേതാവ് ഫ്രെഡറിക് മെര്‍സ്, തീവ്ര വലതുപക്ഷ എഎഫ്ഡിക്കെതിരായ മുന്‍ ഫയര്‍വാള്‍ തകര്‍ക്കാന്‍ തയ്യാറെടുക്കുകയാണെന്ന് വിമര്‍ശകര്‍ പറയുന്നു. ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ എസ്പിഡിയും ഗ്രീന്‍സും ഈ നിര്‍ദ്ദേശങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിച്ചു, അവര്‍ അഭയാര്‍ഥികള്‍ക്കെതിരായ ജര്‍മന്‍, യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പറഞ്ഞു. ഏതാനും നിര്‍ദേശങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്ന കരട് മൈഗ്രേഷന്‍ ബില്‍ വെള്ളിയാഴ്ച സമര്‍പ്പിക്കും. ജര്‍മന്‍ കുടിയേറ്റ ചര്‍ച്ച ഭയാനകമെന്ന് ഇടത് പാര്‍ട്ടികള്‍ വിശേഷിപ്പിച്ചു.