നിയന്ത്രണങ്ങൾ കനക്കും; കുടിയേറ്റ നിയമം പാസാക്കി ജർമൻ പാർലമെന്റ്

Mail This Article
ബര്‍ലിന്‍∙ കുടിയേറ്റത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തികൊണ്ടുള്ള പുതിയ കുടിയേറ്റ നിയമം പാസാക്കി ജർമൻ പാർലമെന്റ് ബണ്ടെസ്റ്റാഗ്. തീവ്ര വലതുപക്ഷ പിന്തുണയോടെയാണ് ബിൽ പാസാക്കിയത്.
വോട്ടെടുപ്പിൽ വലതുപക്ഷമാണ് കൂടുതൽ അനുകൂലവോട്ട് നൽകിയത്. ബുധനാഴ്ച വോട്ടിനിട്ട ബില്ലിന്മേൽ കുടിയേറ്റവിരുദ്ധ തീവ്രവലതുപക്ഷ പാര്‍ട്ടിയായ എഎഫ്ഡി പിന്തുണ നൽകിയത് വലിയാരു വിവാദമായി.ബുണ്ടെസ്ററാഗില്‍ ക്രിസ്റ്റ്യൻ ഡമോക്രാറ്റിക് യൂണിയന്‍ ചാന്‍സലര്‍ സ്ഥാനാർഥി ഫ്രെഡറിക് മെര്‍സ് ആണ് അഞ്ചിന നിര്‍ദ്ദേശങ്ങളുമായി പ്രമേയം അവതരിപ്പിച്ചത്.
യാഥാസ്ഥിതിക പ്രതിപക്ഷമായ സിഡിയു–സിഎസ്യു, എഎഫ്ഡിപി, ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി (എഎഫ്ഡി) എന്നീ പാർട്ടികൾ കൂടി പിന്തുണച്ചതോടെയാണ് പ്രമേയം പാസാക്കിയത്. കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയുമായുള്ള സഹകരണത്തിന് ദീര്‍ഘകാലമായി നിലനിന്നിരുന്ന വിലക്ക് ഈ നീക്കത്തോടെ തകര്‍ക്കുകയും ചെയ്തു. പ്രമേയത്തെ 348 പേര്‍ അനുകൂലിച്ചും 345 പേര്‍ എതിര്‍ത്തും വോട്ടു ചെയ്തപ്പോള്‍ 10 പേര്‍ വിട്ടുനിന്നു. ജർമന്‍ അതിര്‍ത്തികളില്‍ അഭയം തേടുന്നവരെ തള്ളുകയും നാടുകടത്താന്‍ കഴിയാത്തതും എന്നാൽ രാജ്യം വിടാന്‍ ബാധ്യസ്ഥരുമായവരെ സ്ഥിരമായി തടങ്കലില്‍ വയ്ക്കും. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഇരട്ട പൗരത്വമുള്ളവർക്ക് അവരുടെ ജർമന്‍ പൗരത്വം നഷ്ടപ്പെടും. അതേസമയം സിഡിയുവില്‍ നിന്നുള്ള ആഭ്യന്തര സുരക്ഷ സംബന്ധിച്ച പ്രമേയത്തിന് ഭൂരിപക്ഷം ലഭിച്ചില്ല. സുരക്ഷാ അധികാരികള്‍ക്ക് അധിക അധികാരങ്ങള്‍ക്കുമുള്ള സമഗ്രമായ പരിഷ്കരണ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ആഭ്യന്തര സുരക്ഷയെക്കുറിച്ചുള്ള രണ്ടാമത്തെ നിര്‍ദ്ദേശത്തിനും ഭൂരിപക്ഷം ലഭിച്ചില്ല. 190 അംഗങ്ങള്‍ അനുകൂലിച്ചപ്പോള്‍ 509 പേര്‍ എതിര്‍ത്തു. 3 പേര്‍ വിട്ടുനിന്നു.
ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ ഇരട്ട പൗരന്മാര്‍ക്ക് അവരുടെ ജർമന്‍ പൗരത്വം അസാധുവാക്കാന്‍ അനുവദിക്കുന്നതിനുള്ള നിര്‍ദ്ദേശം ഉള്‍പ്പെടെയുള്ള വിപുലമായ നടപടികള്‍ ഉള്‍പ്പെടുന്ന രണ്ടാമത്തെ പ്രമേയത്തിന് ബുണ്ടെസ്ററാഗില്‍ ഭൂരിപക്ഷം ലഭിച്ചില്ല. നിര്‍ദ്ദേശം തടയുന്നതില്‍ ചുവപ്പ്–പച്ച സഖ്യം പരാജയപ്പെട്ടു. യൂണിയന്‍ ചാന്‍സലര്‍ സ്ഥാനാര്‍ഥി ഫ്രെഡറിക് മെര്‍സിന്റെ വിജയമാണിത്. അഭയാര്‍ഥി സ്റേറാപ്പിനായി വോട്ടുചെയ്യാന്‍ ബുണ്ടെസ്ററാഗിലെ ഭൂരിപക്ഷത്തെയും ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സര്‍വേകള്‍ അനുസരിച്ച്, ഭൂരിഭാഗം ജനങ്ങളും അനധികൃത കുടിയേറ്റക്കാര്‍ക്കായി ജർമന്‍ അതിര്‍ത്തികള്‍ അടയ്ക്കുന്നതിന് അനുകൂലമാണ്.
അതേസമയം ജർമന്‍ കുടിയേറ്റ ചര്‍ച്ച ഭയാനകമെന്ന് ഇടത് പാര്‍ട്ടി സ്ഥാനാർഥി വിശേഷിപ്പിച്ചു. കഴിഞ്ഞയാഴ്ച ആഷാഫന്‍ബുര്‍ഗില്‍ കിന്റര്‍ഗാര്‍ട്ടന്‍ കുട്ടികളെ ആക്രമിച്ച് രണ്ടുവയസുള്ള ആണ്‍കുട്ടിയെ കുത്തിക്കൊല്ലുകയും ഇതുതടയാൻ ശ്രമിച്ച 41 കാരനെയും കത്തിക്കിരയാക്കിയ അനധികൃത കുടിയേറ്റക്കാരനായ അഫ്ഗാന്‍ അഭയാർഥിയുടെ ചെയ്തിയെ തുടര്‍ന്നാണ് കടുത്ത കുടിയേറ്റ നയം വേണമെന്ന ആവശ്യം ഉരുത്തിരിഞ്ഞത്.