സാമ്പത്തിക ഉത്തേജനത്തിനായി ഇസിബി പലിശ നിരക്ക് വീണ്ടും കുറച്ചു

Mail This Article
×
ബർലിൻ∙ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ഇസിബി) പലിശ നിരക്കിൽ വീണ്ടും കുറവ് വരുത്തി. യൂറോസോണിന്‍റെ സാമ്പത്തിക രംഗം ദുർബലമായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. പണപ്പെരുപ്പം നിയന്ത്രിക്കാതെ ബുദ്ധിമുട്ടുന്ന സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയാണ് ലക്ഷ്യം.
ഇസിബി പ്രധാന പലിശ നിരക്ക് 2.75% ആയി. കാൽ ശതമാനമാണ് കുറച്ചത്. തുടർച്ചയായ നാലാമത്തെ തവണയാണ് ഇസിബി പലിശ നിരക്ക് കുറയ്ക്കുന്നത്.
English Summary:
ECB has cut interest rates again.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.