ജര്‍മനിയിൽ കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനുള്ള ബില്‍ തള്ളി പാര്‍ലമെന്റ്

Mail This Article
ബര്‍ലിന്‍ ∙ ജര്‍മനിയിലെ യാഥാസ്ഥിതികരായ ക്രിസ്റ്റ്യന്‍ ഡമോക്രാറ്റിക് യൂണിയനും, കുടിയേറ്റവിരുദ്ധ തീവ്ര വലതുപക്ഷമായ എഎഫ്ഡിയും മുന്നോട്ട് വച്ച കുടിയേറ്റ ബില്‍ ജര്‍മന്‍ പാര്‍ലമെന്റ്, ബുണ്ടെസ്റ്റാഗ് നിരസിച്ചു. ഫ്രെഡറിക് മെര്‍സ് അവതരിപ്പിച്ച കുടിയേറ്റ ബില്‍, തീവ്ര വലതുപക്ഷ എഎഫ്ഡിയുടെ വിവാദ പിന്തുണ ഉണ്ടായിട്ടും ജര്‍മന്‍ പാര്‍ലമെന്റ് നിരസിച്ചു.
കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനുള്ള സിഡിയു/സിഎസ്യുവിന്റെ 'ഇന്‍ഫ്ളക്സ് ലിമിറ്റേഷന്‍ നിയമം' ബുണ്ടെസ്റ്റാഗിലെ അംഗങ്ങള്‍ നിരസിക്കുകയാണുണ്ടായത്. 338 എംപിമാര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 350 പേര് എതിര്‍ത്തു. അഞ്ച് എംപിമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
ഫെബ്രുവരി 23 ന് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യത്തിന് ശക്തമായ ലീഡ് ഉള്ള സിഡിയു മേധാവിയും ചാന്‍സലര്‍ സ്ഥാനാര്‍ത്ഥിയുമായ മെര്‍സ്, അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നും അതിര്‍ത്തി നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്നും പറഞ്ഞു.
സിഡിയുവും അതിന്റെ ബവേറിയന്‍ സഖ്യകക്ഷികളായ സിഎസ്യുവുമാണ് ഇന്‍ഫ്ളക്സ് ലിമിറ്റേഷന്‍ ആക്റ്റ് എന്ന് നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. രേഖകളില്ലാത്ത കുടിയേറ്റക്കാരെ തടങ്കലില്‍ വയ്ക്കാനുള്ള ഫെഡറല്‍ പൊലീസിന്റെ അധികാരം വര്‍ധിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു,