ADVERTISEMENT

ലണ്ടൻ ∙ ലണ്ടൻ നഗരത്തിൽ തെരുവിൽ അന്തിയുറങ്ങുന്നവരുടെ (റഫ് സ്ലീപ്പേഴ്സ്) എണ്ണത്തിൽ ഗണ്യമായ വർധന. 2024ൽ മുൻ വർഷത്തേക്കാൾ അഞ്ചു ശതമാനം വർധനയാണ് ഇവരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. 2024 ഒക്ടോബർ മുതൽ ഡിസംബർ വരെ നടത്തിയ കണക്കെടുപ്പിൽ 4612 പേരെയാണ് ലണ്ടന്റെ തെരുവോരങ്ങളിൽ കണ്ടെത്തിയത്. ഇതിൽ പകുതിയിലേറെ പേരും മാനസിക ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരാണെന്നതും ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്. ഈ കണക്കിൽ 704 പേർ പുനരധിവാസത്തിനുള്ള വാഗ്ദാനങ്ങൾ നിരസിച്ച് വർഷങ്ങളായി തെരുവിൽ തന്നെ കഴിയുന്നവരാണ്.

തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കാനും ഇവർക്ക് താൽകാലിക താമസസൗകര്യം ഒരുക്കാനുമായി ലണ്ടനിലെ ലോക്കൽ കൗൺസിലുകൾ പ്രതിദിനം നാല് മില്യൻ പൗണ്ടാണ് ചെലവഴിക്കുന്നതെന്നാണ് കണക്കുകൾ. ഇത്രയേറെ തുക ചെലവഴിച്ചിട്ടും ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാകുന്നില്ല എന്നത് പോരായ്മയാണെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനകൾ പറയുന്നത്. 

English Summary:

The number of people rough sleeping in London at the end of 2024 was 5% higher than a year earlier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com