യുകെയിൽ കെട്ടിടത്തിലേക്ക് കാര്‍ ഇടിച്ചു കയറി നാല് വിദ്യാർഥികള്‍ക്ക് ദാരുണാന്ത്യം

Mail This Article
കോള്‍ചെസ്റ്റർ. യുകെയിലെ കോൾചെസ്റ്ററിൽ മാഗ്ഡലന്‍ സ്ട്രീറ്റില്‍ ഒരു കെട്ടിടത്തിലേക്ക് വാഹനം ഇടിച്ചുകയറി നാല് യൂണിവേഴ്സിറ്റി വിദ്യാർഥികൾക്ക് ദാരുണാന്ത്യം. വിടപറഞ്ഞ നാല് പേരും എസക്സ് യൂണിവേഴ്സിറ്റി വിദ്യാർഥികളാണെന്ന് എസക്സ് പൊലീസ് പറഞ്ഞു. മാകില്‍ ബെയ്‌ലി (22), ഇവാ ഡറോള്‍ഡ് ചിക്കായ (21), ആന്റണി ഹിബ്ബര്‍ട്ട് (24), ഡാല്‍ജാങ് വോള്‍ (22) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മറ്റ് വാഹനങ്ങളൊന്നും ഉള്‍പ്പെട്ടിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
മരിച്ച നാല് വിദ്യാർഥികളും കാറിനുള്ളിലായിരുന്നു. മരണമടഞ്ഞ ഹിബ്ബര്‍ട്ടും വോളും എസെക്സ് റിബല്‍സ് പുരുഷ ബാസ്‌കറ്റ്ബോള്‍ ടീമിലെ 'മികച്ച താരങ്ങൾ' ആയിരുന്നുവെന്ന് യൂണിവേഴ്സിറ്റി അധികൃതർ പറഞ്ഞു. ബെയ്‌ലി ബാസ്‌കറ്റ്ബോള്‍ കളിക്കാരനും ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റീസ് ആന്‍ഡ് കോളേജസ് സ്‌പോര്‍ട്‌സ് (BUCS) ബാസ്‌കറ്റ്‌ബോള്‍ ടീമിലെ അംഗവുമായിരുന്നു. ഇവരുടെ മരണത്തില്‍ അനുശോചനം അറിയിക്കുന്നതായി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രഫസര്‍ മരിയ ഫാസ്ലി പറഞ്ഞു.
