ADVERTISEMENT

ബര്‍ലിന്‍ ∙ പോളണ്ടില്‍ നിന്നുള്ള മലയാളി ട്രക്ക് ഡ്രൈവറെ ജര്‍മനിയിലെ മാഗ്ഡെബുര്‍ഗില്‍ ട്രക്കിനുള്ളില്‍ മരിച്ച നിലയില്‍ പൊലീസ് കണ്ടെത്തി. പോളണ്ടിലെ ട്രക്ക് കമ്പനിയില്‍ ജോലി ചെയ്തിരുന്ന തൃശൂര്‍ സ്വദേശി സണ്ണി ബാബുവിനെയാണ് (48) ജര്‍മന്‍ പൊലീസ് ട്രക്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ കൊടകര, ചെമ്പുചിറ മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ചര്‍ച്ച് ഇടവകാംഗമാണ്.

പോളണ്ടില്‍ നിന്നും ജര്‍മനിയിലേയ്ക്ക് വന്ന ട്രക്ക് ഡ്രൈവറെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് കമ്പനി ട്രക്കിനെ ട്രാക്ക് ചെയ്ത് മാഗ്ഡെബുര്‍ഗിനടുത്ത് കണ്ടെത്തി, അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. ജര്‍മന്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ്   ഡ്രൈവറെ  ട്രക്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് വിവരം. 

English Summary:

A Malayali truck driver from Poland was found dead inside the truck in Germany

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com