ജര്‍മനിയില്‍ സിഡിയു - എഎഫ്ഡി സഹകരണത്തിനെതിരെ പ്രതിഷേധം ശക്തം

Mail This Article
ബര്‍ലിന്‍ ∙ ജര്‍മനിയിലെ യാഥാസ്ഥിതികരായ മദ്ധ്യവലതുപക്ഷമായ സിഡിയു/സിഎസ്യു പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ മൈഗ്രേഷന്‍ ബില്ല് കൊണ്ടുവരാന്‍ തീവ്ര വലതുപക്ഷ എഎഫ്ഡിയുടെ പിന്തുണ ലഭിച്ചതോടെ പശ്ചാത്തലത്തില്‍ ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ നടന്ന പ്രതിഷേധ റാലിയില്‍ 1,60,000 ആളുകള്‍ പങ്കെടുത്തു.
സിഡിയുവും അതിന്റെ യാഥാസ്ഥിതിക ബവേറിയന്‍ സഹോദര പാര്‍ട്ടിയായ ക്രിസ്റ്റ്യന്‍ സോഷ്യല്‍ യൂണിയനും (സിഎസ്യു) പിന്തുണച്ച കുടിയേറ്റ നിയമങ്ങൾ കര്‍ശനമാക്കുന്നതിനുള്ള ബില്‍ വെള്ളിയാഴ്ച, ജർമൻ പാർലമെന്റ് നിരസിച്ചു. ജര്‍മനിയിലെ യാഥാസ്ഥിതികരും തീവ്ര വലതുപക്ഷ എഎഫ്ഡിയും തമ്മിലുള്ള സഹകരണമാണ് ഞായറാഴ്ച ബര്‍ലിനില്‍ പ്രതിഷേധത്തിന് പ്രേരിപ്പിച്ചത്.
ജര്‍മന്‍ തിരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം ബാക്കി നില്‍ക്കെ സിഡിയുവും സിഎസ്യുവും വോട്ടര്‍മാരില്‍ ഒന്നാം സ്ഥാനത്താണെന്നും എഎഫ്ഡി രണ്ടാം സ്ഥാനത്താണെന്നും അഭിപ്രായ വോട്ടെടുപ്പ് കാണിക്കുന്നു.
അതേസമയം എഎഫ്ഡിയുമായി സിഡിയുവില്‍ നിന്ന് ഒരു സഹകരണവും ഉണ്ടാകില്ല എന്ന് മെര്‍സ് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.
മുന്‍ രാഷ്ട്രീയക്കാരനും ജര്‍മനിയിലെ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ജ്യൂസിന്റെ വൈസ് പ്രസിഡന്റുമായ മൈക്കല്‍ ഫ്രീഡ്മാന്‍ സിഡിയുവില്‍ നിന്ന് രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. മൈഗ്രേഷന്‍ നയത്തില്‍ എഎഫ്ഡിയുമായുള്ള സഹകരണത്തെയും വിമർശിച്ചു.
തീവ്ര വലതുപക്ഷത്തിന്റെ ഉയര്‍ച്ച തടയുന്നതില്‍ ജര്‍മനി ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പറഞ്ഞു ഫ്രീഡ്മാന്‍ ഞായറാഴ്ച ബര്‍ലിനില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തു. ശനിയാഴ്ച പതിനായിരക്കണക്കിന് ആളുകള്‍ ആച്ചന്‍, ഓഗ്സ്ബര്‍ഗ്, ബ്രൗണ്‍ഷ്വീഗ്, ബ്രെമെന്‍, കൊളോണ്‍, എസ്സെന്‍, ഫ്രാങ്ക്ഫര്‍ട്ട്, എന്നിവിടങ്ങളില്‍ തെരുവിലിറങ്ങി. ഹാംബുര്‍ഗ്, കാള്‍സ്റൂഹെ, ലൈപ്സിഗ്, വുര്‍സ്ബര്‍ഗ് എന്നിവയും നിരവധി ചെറിയ നഗരങ്ങളിലും പ്രതിഷേധം നടന്നു.