മുൻ ജർമൻ പ്രസിഡന്റ് ഹോർസ്റ്റ് കോഹ്‌ലർ അന്തരിച്ചു

Mail This Article
×
ബർലിൻ∙ മുൻ ജർമൻ പ്രസിഡന്റ് ഹോർസ്റ്റ് കോഹ്‌ലർ (81) വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ശനിയാഴ്ച രാവിലെ ബർലിനിൽ അന്തരിച്ചു. 2004 നും 2010 നും ഇടയിൽ ജർമനിയുടെ രാഷ്ട്രത്തലവനായി സേവനമനുഷ്ഠിച്ച ഹോർസ്റ്റ് കോഹ്‌ലർ പ്രശസ്തനായ ധനകാര്യ വിദഗ്ധനായിരുന്നു.
ജർമനിക്ക് ഒരു 'ആഴമേറിയ അറിവുള്ള, ചിന്താശീലനായ' വ്യക്തിയെ ആണ് നഷ്ടമായതെന്ന് ജർമൻ പ്രസിഡന്റ് സ്റ്റെയ്ൻമെയർ പറഞ്ഞു. "നമ്മുടെ രാജ്യത്തിനും ലോകത്തിനും വേണ്ടി മഹത്തായ നേട്ടങ്ങൾ കൈവരിച്ച വളരെ ആദരണീയനും ജനപ്രീതിയാർജ്ജിച്ചതുമായ ഒരു വ്യക്തിയെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു" സ്റ്റെയിൻമിയർ കോഹ്‌ലറുടെ വിധവയായ ഇവാ ലൂയിസ് കോഹ്‌ലറിന് അയച്ച അനുശോചന കത്തിൽ അറിയിച്ചു.
വാർത്ത: അനിൽ മൈലാടുംപാറ
English Summary:
Former German President Horst Kohler Passes Away
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.