ലെസ്റ്ററിൽ ഗാനമേളയുമായി ജ്യോത്സ്‌നയും വിധു പ്രതാപും

Mail This Article
ലെസ്റ്റർ ∙ യുകെ മലയാളികൾക്കായി മലയാള സിനിമ പിന്നണി ഗാനരംഗത്ത് 25 വർഷം പിന്നിടുന്ന വിധു പ്രതാപും ജ്യോത്സ്‌നയും ഗാനമേളയുമായി ഫെബ്രുവരി 21ന് ലെസ്റ്റ്റിൽ. ബ്ലൂ ഡയമണ്ട്സ് എന്ന പേരിൽ മൂന്ന് സുഹൃത്തുക്കൾ ആരംഭിച്ചിട്ടുള്ള ഇവന്റ് ഗ്രൂപ്പും വി4 എന്റർടെയ്ൻമെന്റ്സ് യുകെയും ഒരുമിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ലെസ്റ്റർ മഹർ സെന്റർ ഓഡിറ്റോറിയത്തിലാണ് ഗാനമേള. പരിപാടിയോടനുബന്ധിച്ച് നാടൻ ഫുഡ് കൗണ്ടറും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ലൈഫ് ലൈൻ ഇൻഷുറൻസ് കമ്പനിയാണ് പരിപാടിയുടെ മുഖ്യ സ്പോൺസർ. മലബാർ ഗോൾഡ്, റേഡിയോ ലെമൺ, ഫ്യൂച്ചർ ടെക് ഇൻഫോടെക്കിന്റെ കീഴിലുള്ള ഐടി മാസ്റ്റർ, ലെസ്റ്ററിലെ ഡാൻസ് സ്കൂൾ ലാസ്യ കലാ കേന്ദ്ര, ട്രാവൽ പാർട്ണർ ആയി ടൂർ ഡിസൈൻ ട്രാവൽസ്, ഒഎസ്‌സിഇ, ഒഇടി, സിബിടി, ഐഇഎൽടിഎസ്, ട്രെയിനിങ്ങുകൾ നൽകുന്ന എഫ്ഐടിഇ ട്രെയിനിങ് സെന്റർ,
ആയുർ ഹെർബൽ ക്ലിനിക്, ഡോ. ജൂട്ടെസ് പള്ളിപ്പാടിന്റെ നേതൃത്തിലുള്ള സ്മൈൽ പെർഫെക്ഷൻസ് ഡെന്റൽ ആൻഡ് കോസ്മെറ്റിക് ക്ലിനിക്, നവ മലയാളി കേരള സൂപ്പർമാർക്കറ്റ് സംരംഭമായ POPPETS, കേരള ഡിലൈറ്റ്സ്, ഫാൽക്കൺ സൂപ്പർമാർക്കറ്റ്, പിഎ ടോഡ് ആൻഡ് കമ്പനി സോളിസിറ്റേഴ്സ് എന്നിവരാണ് സ്പോൺസർമാർ.

പരിപാടിയുമായി ബന്ധപ്പെട്ട് എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി ലെസ്റ്റർ ബ്ലൂ ഡയമണ്ട്സ് സാരഥികളായ അജീഷ് കൃഷ്ണൻ, അജയ് പെരുമ്പലത്ത്, ജോസ് തോമസ് എന്നിവർ അറിയിച്ചു. ടിക്കറ്റ് വിൽപന ഓൺലൈനായി ആരംഭിച്ചിട്ടുണ്ട്. മൂന്നോ അതിലധികമോ എടുക്കുന്ന ടിക്കറ്റുകൾക്ക് 10% ഡിസ്കൗണ്ട് ഉണ്ടായിരിക്കുന്നതാണ്. ടിക്കറ്റുകൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക:https://v4entertainments.com/buyticket/events/leicester
കൂടുതൽ വിവരങ്ങൾക്ക്: അജീഷ് കൃഷ്ണൻ- 07770023395 ,ജോസ് തോമസ്- 07427632762 , അജയ് പെരുമ്പലത്ത്- 07859320023
Venue: Maher centre, 15 Ravensbridge Dr, Leicester, LE4 0BZ.
(വാർത്ത: ജഗൻ പാടാച്ചിറ)