ഫ്രാങ്ക്ഫര്‍ട്ടില്‍ പുതിയ കോണ്‍സുലർ വീസ ഔട്ട്സോഴ്സിങ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

Mail This Article
ഫ്രാങ്ക്ഫര്‍ട്ട് ∙ ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ അംഗീകൃത ഔട്ട്സോഴ്സ് സേവന ദാതാവായി അലങ്കിറ്റ് അസൈന്‍മെന്റ് ലിമിറ്റഡ് പ്രവര്‍ത്തനം ആരംഭിച്ചു. ഇവര്‍ മുഖേന പാസ്പോര്‍ട്ട്, വീസ, ഒസിഐ, റീയൂണിഫിക്കേഷന്‍, സാക്ഷ്യപ്പെടുത്തല്‍, മറ്റ് വിവിധ സേവനങ്ങൾ എന്നിവയ്ക്കുള്ള അപേക്ഷകള്‍ (വ്യക്തിപരമായും തപാല്‍വഴിയും) ഫ്രാങ്ക്ഫര്‍ട്ട് കോണ്‍സുലേറ്റ് സ്വീകരിക്കുന്നത്.
ജനുവരി 30 മുതലാണ് അലങ്കിറ്റ് അസൈന്‍മെന്റ്സ് ലിമിറ്റഡ് (https://www.alankitglobal.com/) പ്രവര്‍ത്തനം ആരംഭിച്ചത്. സേവനങ്ങള്‍ക്ക് ബാധകമായ ഇന്ത്യാ ഗവണ്‍മെന്റ് ഫീസിന് പുറമെ ഒരു അപേക്ഷയ്ക്ക് 4.53 യൂറോ (എല്ലാ നികുതികളും ഉള്‍പ്പെടെ) സേവന ഫീസായി ഈടാക്കും.തപാല്‍ സേവനങ്ങള്‍ തിരഞ്ഞെടുക്കുന്ന അപേക്ഷകര്‍ തങ്ങളുടെ അപേക്ഷകള്‍ നേരിട്ട് അയയ്ക്കാനും നിര്‍ദേശം.
പുതിയ ഇന്ത്യന്‍ കോണ്‍സുലര്‍ ആപ്ലിക്കേഷന്‍ സെന്റർ (ഐസിഎസി) -
Ground Floor,Baseler Strasse 10, 60329, Frankfurt am Main, Germany. Phone: +49 6994322992
website: https://www.alankitglobal.com/