ADVERTISEMENT

കവൻട്രി ∙ കവൻട്രി സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി പെരുന്നാൾ ഫെബ്രുവരി 7, 8 (വെള്ളി & ശനി) തീയതികളിൽ നടക്കും.. ഇടവകയുടെ കാവൽ പിതാവായ പരിശുദ്ധനായ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് III തൃദീയൻ പാത്രിയർക്കീസ് ബാവായുടെ 93–ാം മത് ദുക്രോനോയോടനുബന്ധിച്ച് കാൽനട തീർഥയാത്രയും നടക്കും.

ഫെബ്രുബരി 7ന് വൈകിട്ട് 5.30ന് തീർഥയാത്ര സെന്റ് ആൻസ് കവൻട്രി പള്ളിയിൽ നിന്നും ആരംഭിച്ച് കോർപസ് ക്രിസ്റ്റി കവൻട്രി പള്ളിയിൽ എത്തിച്ചേരും. തുടർന്ന് പള്ളിയിൽ സന്ധ്യാ പ്രാർഥനയും വചന ശുശ്രൂഷയും നടക്കും. ഫെബ്രുവരി 8ന് രാവിലെ 9ന് പ്രഭാത നമസ്കാരം, വിശുദ്ധ കുർബാന, പ്രദക്ഷിണം, ആശിർവാദം, നേർച്ച സദ്യ, ലേലം എന്നിവ നടക്കും. വികാരി ഫാ. സിജു വർഗീസ് കൗങ്ങുമ്പള്ളിൽ, ഫാ. സജൻ മാത്യു

കൂടുതൽ വിവരങ്ങൾക്ക്:Vicar - Fr Siju Vargheese : 07956212556, Fr. Sajan Mathew : 07442008903 / Trustee: Bineesh Aleyas : 07912033602 Secretary: Midhun Peter : 07776822192, Vice President: Jinu Mathew: 07588742995, J. Trustee : Sarun Stephen : 07721546401. 
Location: St Ignatius JSOC Coventry (Corpus Christi RC Church, Coventry, Langbank Ave, Coventry CV3 1LP, web: www.stignatiusjsoccoventry.org).

English Summary:

Coventry St Ignatius Jacobite Syrian Orthodox Church Feast.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com