ADVERTISEMENT

ബര്‍ലിന്‍∙ ജർമനിയിൽ ബിയർ വിൽപനയിൽ ഗണ്യമായ കുറവ്.  കഴിഞ്ഞ വര്‍ഷത്തെ വില്‍പന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ജർമനി ആസ്ഥാനമായുള്ള ബിയർ നിർമാതാക്കൾ 2024 ൽ ആകെ 8.3 ബില്യൻ ലിറ്റർ ബിയർ മാത്രമാണ് വിറ്റത്. 2023 നേക്കാൾ 1.4 ശതമാനമാണ് കുറവ്. ജര്‍മനിയുടെ സ്ററാറ്റിസ്ററിക്കല്‍ ഓഫിസ് പുറത്തുവിട്ട കണക്കുപ്രകാരം  രാജ്യത്തിനകത്ത് കഴിഞ്ഞ വർഷം 6.8 ബില്യൻ ലിറ്റർ മാത്രമാണ് വിറ്റത്. 2023 നേക്കാൾ 2 ശതമാനമാണ് കുറവ്. 1993ല്‍ ബിയര്‍ നികുതി പരിഷ്കരിച്ചതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്.

യൂറോപ്യൻ ഫുട്ബോൾ ചാംപ്യൻഷിപ്പിന ് ആതിഥേയരായതിലൂടെ ദശലക്ഷകണക്കിന് സന്ദർശകർ രാജ്യത്തെത്തിയിട്ടും ബിയർ വിൽപനയിലെ കുറവ് ഉൽപാദകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. 

ജര്‍മന്‍ ബ്രൂവേഴ്സ് അസോസിയേഷന്‍ 2024നെ  റോളര്‍ കോസ്ററര്‍ റൈഡ് എന്നാണ് വിശേഷിപ്പിക്കുന്നത്. 2024 മെയ് വരെ ബിയര്‍ വില്‍പന 2.5 ശതമാനം ഉയര്‍ന്നിരുന്നു, പിന്നീട് വേനല്‍ക്കാലത്ത് വിപണി മന്ദഗതിയിലായി. മോശം കാലാവസ്ഥയും വസന്തത്തിലും വേനലിലും മഴ പെയ്തതും ബിയർ ഉപയോഗത്തിൽ ഒരു പരിധി വരെ കുറവു വരുത്തിയതായും അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. 

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബിയര്‍ വില്‍പ്പനയില്‍ ദേശീയതലത്തില്‍  13.5 ശതമാനത്തിന്റെ ഏറ്റവും വലിയ ഇടിവുണ്ടായത് ജൂണ്‍ മാസത്തിലാണ്. എന്നാല്‍ മദ്യ ഇതര വില്‍പന വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യവും ഉണ്ട്. വില്‍പന കണക്കുകളില്‍ ബിയര്‍ നികുതിക്ക് വിധേയമല്ലാത്തതും വര്‍ഷങ്ങളായി തുടര്‍ച്ചയായി വില്‍പന ഉയർത്തുന്നതുമായ ഇനം  മദ്യങ്ങൾ ഇതിൽ  ഉള്‍പ്പെടുത്തിയിട്ടില്ല.ജര്‍മനിയില്‍ ഉണ്ടാക്കുന്ന ഓരോ പത്തിലൊന്ന് ബിയറും ഉടന്‍ തന്നെ മദ്യരഹിതമാകുമെന്ന് ജര്‍മന്‍ ബ്രൂവേഴ്സ് അസോസിയേഷന്‍ പ്രതീക്ഷിക്കുന്നു. ഇതിനിടയിലാണ് മ്യൂണിക്കില്‍ ആദ്യത്തെ മദ്യ രഹിത ബിയര്‍ ഗാര്‍ഡന്‍ തുറന്നത്.

വെല്‍റ്റിന്‍സ് ഫാക്ടറി

ബിയര്‍ വിപണിയില്‍ ഇടിവ് തുടരുന്ന സാഹചര്യത്തില്‍ സി ആൻഡ് എ വെൽറ്റിൻസ്  ബ്രൂവറി 3.1% വളര്‍ച്ച കൈവരിക്കുകയും 2024 ല്‍ മുൻകാലത്തേക്കാൾ  കൂടുതല്‍ ബിയര്‍ ഉണ്ടാക്കുകയും ചെയ്തു. അതേസമയം ചെറുകിട മദ്യ നിര്‍മാണശാലകള്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്.എന്നാല്‍ മദ്യം ഇല്ലാത്ത ബിയറിന്റെ വിജയത്തിന് പോലും രാജ്യത്തെ ബിയര്‍ ബ്രൂവിംഗ് വ്യവസായത്തിന്റെ ഘടനാപരമായ പ്രതിസന്ധി മറച്ചുവെക്കാന്‍ കഴിയില്ല, അത് നിരവധി ചെറുകിട വ്യവസായങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഏകദേശം 1,500 സ്ഥാപിതമായ ജര്‍മന്‍ മദ്യനിര്‍മ്മാണശാലകളുണ്ട്.

പ്രശ്നങ്ങള്‍
അനവധി ചെറുകിട മദ്യനിര്‍മാണശാലകളുടെ വിപണി തുറന്നത് ഉപഭോക്താക്കൾക്ക് കൂടുതൽ അവസരം നൽകി. ഉയരുന്ന ചെലവുകള്‍, പ്രതികൂലമായ വിപണി സാഹചര്യങ്ങള്‍, ഊര്‍ജ പരിവര്‍ത്തനത്തിനായി നിക്ഷേപം നടത്തേണ്ടതിന്റെ ആവശ്യകത എന്നിവയ്ക്കിടയില്‍, രാജ്യത്തുടനീളമുള്ള ചെറുകിട മദ്യനിര്‍മ്മാണശാലകള്‍ വലിയ സമ്മര്‍ദ്ദം നേരിടുന്നുണ്ട്.

ബ്രൂവിംഗ് സമയത്ത്, വലിയ അളവില്‍ ദ്രാവകം ചൂടാക്കുകയും തണുപ്പിക്കുകയും വേണം, ഇതിന് ധാരാളം ഊര്‍ജ്ജം ആവശ്യമാണ്. ചെലവ് ഉയരുമ്പോൾ  ബ്രൂവറുകള്‍ വിലകുറഞ്ഞ പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളിലേക്ക് മാറുകയാണ്.  രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ള ഉപഭോക്താക്കള്‍ ഭാവിയില്‍ ചെറുകിട മദ്യനിർമാണ വ്യവസായത്തിന്റെ ഭാവിയിൽ ആശങ്കാകുലരാണ്. 2024 ല്‍ ചില ചെറിയ മദ്യനിര്‍മാണശാലകള്‍  അടച്ചുപൂട്ടുന്നതായും കണക്കുകള്‍ കാണിക്കുന്നു. അതേസമയം, ബിയര്‍ ഉപഭോഗത്തില്‍ നേരിയ ഇടിവ് ചെറുതും വലുതുമായ മദ്യനിര്‍മാതാക്കളെ ബാധിച്ചു.നോര്‍ത്ത് റൈന്‍–വെസ്ററ്ഫാലിയയിലെ ക്രൂസ്റ്റാലില്‍ നിന്നുള്ള ജര്‍മനിയിലെ ഏറ്റവും വലിയ ബിയര്‍ ബ്രാന്‍ഡായ ക്രോംബാഹറും കഴിഞ്ഞ വര്‍ഷം ബിയര്‍ വില്‍പനയില്‍ 1.1 ശതമാനം ഇടിവ് രേഖപ്പെടുത്തി.

English Summary:

Beer sales in Germany are at an all-time low.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com