ബ്രിസ്റ്റോൾ യൽദോ മാർ ബസേലിയോസ് യാക്കോബായ ഇടവകയയിൽ കുടുംബസംഗമം സംഘടിപ്പിച്ചു

Mail This Article
×
ബ്രിസ്റ്റോൾ ∙ ബ്രിസ്റ്റോൾ യൽദോ മാർ ബസേലിയോസ് യാക്കോബായ ഇടവകയുടെ കുടുംബസംഗമം 2025 ഫിൽറ്റൺ കമ്മ്യൂണിറ്റി ഹാളിൽ വച്ച് ആഘോഷിച്ചു. ഇടവകാംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
ഉച്ചക്ക് 3ന് ആരംഭിച്ച പരിപാടി ഇടവക സഹവികാരി ഫാ. എബിൻ മാത്യു ഉദ്ഘാടനം ചെയ്തു. മുൻ വികാരി ഫാ. എൽദോസ് കെ. ജി, ഡീക്കൻ നിതിൻ എന്നിവർ സന്നിഹിതരായിരുന്നു. കുടുംബസംഗമത്തിന് സെക്രട്ടറി മാത്യു പൊത്താനിക്കൽ, ട്രസ്റ്റി ബിജു പാപ്പാരിൽ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
ജിനേഷ് ബേബി, ബിന്ദു ജിനേഷ്, സാം കുരുവിള എന്നിവർ പരിപാടിയുടെ കോഓർഡിനേറ്റർമാരായിരുന്നു. യുകെയിലെ പ്രമുഖ മോർഗേജ് കമ്പനിയായ ഇൻഫിനിറ്റി മോർഗേജ് ആയിരുന്നു പരിപാടിയുടെ മെയിൻ സ്പോൺസർ. വൈകിട്ട് 9 മണിക്ക് അത്താഴത്തോടുകൂടി പരിപാടികൾ സമാപിച്ചു.
English Summary:
Eldho Mor Baselius Jacobite Parish in Bristol celebrated "Family Reunion 2025".
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.